ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് -ബിഎസ്‌എൻഎൽ (Bharat Sanchar Nigam Limited - BSNL) ഇപ്പോൾ ഉപഭോക്താക്കൾക്കായി ആകർഷകമായ മറ്റൊരു പ്ലാന്‍ അവതരിപ്പിച്ചിരിയ്ക്കുകയാണ്. കമ്പനി അവതരിപ്പിക്കുന്ന ഏറ്റവും വില കുറഞ്ഞ OTT പ്ലാൻ ആണ് ഇത്. നിലവില്‍ ഈ ആഡ്-ഓൺ പായ്ക്കുകൾ രണ്ട് വിലയ്ക്ക് ലഭ്യമാണ്, പ്രതിമാസം 129 രൂപയ്ക്കും 199 രൂപയ്ക്കും
ആദ്യ മൂന്ന് മാസത്തേക്ക് ഈ പ്ലാൻ വാങ്ങുന്ന ഉപയോക്താക്കൾക്ക് ഇത് പ്രതിമാസം 129 രൂപയ്ക്ക് ലഭിക്കും, അതിനുശേഷം വില പ്രതിമാസം 199 രൂപയായി ഉയരുമെന്നാണ് റിപ്പോര്‍ട്ട്.
BSNL അതിന്‍റെ OTT പ്ലാറ്റ്‌ഫോമിനായി ഒരു മികച്ച പ്ലാൻ അവതരിപ്പിച്ചു. മൂന്ന് മാസത്തേക്ക് കമ്പനി OTT സേവനം വെറും 129 രൂപയ്ക്ക് നൽകുന്നു.
ആഡ്-ഓൺ പായ്ക്കുകൾ OTT- പ്ലാറ്റ്ഫോമുകളായ Voot Select, SonyLIV Special, ZEE5 Premium, YuppTV Live (all NCF channels), YuppTV FDFS (first-day first show), YuppTV Moviesഎന്നിവയിലേക്ക് സബ്‌സ്‌ക്രിപ്‌ഷനുകൾ വാഗ്ദാനം ചെയ്യും.
ഈ പാക്കിൽ ഉപയോക്താക്കൾക്ക് 300 ലധികം ലൈവ് ടിവി ചാനലുകൾ ലഭിക്കും. വെറും 129 രൂപയുടെ ഒരു പാക്കിൽ നിങ്ങൾക്ക് 8000 ൽ അധികം സിനിമകളും 500 ലധികം ടിവി ഷോകളും കാണാനാകും.
ലോകത്തിലെ ഏറ്റവും വലിയ ഇൻറർനെറ്റ് ടിവികളിലൊന്നായ YuppTV ആപ്ലിക്കേഷന് കീഴിലാണ് BSNL ഉപയോക്താക്കൾക്ക് ഈ ഓഫറുകൾ നൽകുന്നത്. മാർക്കറ്റ് അതികായരായ Jio, Airtel എന്നിവരുമായുള്ള പോരാട്ടമാണ് BSNL ഈ plan അവതരിപ്പിക്കുകവഴി ചെയ്തിരിയ്ക്കുന്നത്.