BSNL Offer: വെറും 47 രൂപയ്ക്ക് 28 ദിവസത്തെ കോളിംഗും 1 ജിബി ഡാറ്റയും

BSNL ഇപ്പോൾ ഏറ്റവും വിലകുറഞ്ഞ പ്രീപെയ്ഡ് പ്ലാൻ പുറത്തിറക്കിയിട്ടുണ്ട്.  ഇത് വെറും 47 രൂപയ്ക്ക് unlimited കോളിംഗും ഒപ്പം ദിവസവും 1 ജിബി ഡാറ്റയും 100 എസ്എംഎസും ലഭിക്കും.  ഈ ഓഫർ കൂടി വരുമ്പോൾ മാർക്കറ്റിൽ കിടു മത്സരം ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല.  

Written by - Ajitha Kumari | Last Updated : Apr 10, 2021, 12:05 PM IST
  • BSNL ഇപ്പോൾ ഏറ്റവും വിലകുറഞ്ഞ പ്രീപെയ്ഡ് പ്ലാൻ പുറത്തിറക്കിയിട്ടുണ്ട്
  • വെറും 47 രൂപയ്ക്ക് unlimited കോളിംഗും ഒപ്പം ദിവസവും 1 ജിബി ഡാറ്റയും 100 എസ്എംഎസും
  • ഇത് എയർടെൽ, ജിയോ, വോഡഫോൺ-ഐഡിയ (വി) എന്നിവയ്ക്കിടയിലെ മത്സരം വർദ്ധിക്കും
BSNL Offer: വെറും 47 രൂപയ്ക്ക് 28 ദിവസത്തെ കോളിംഗും 1 ജിബി ഡാറ്റയും

നിങ്ങൾക്കും കുറഞ്ഞ പൈസയിൽ ഒരു മാസത്തേയ്ക്ക് പരിധിയില്ലാത്ത കോളിംഗും 1 ജിബി ഡാറ്റയും ആസ്വദിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇതാ ഒരു സന്തോഷ വാർത്ത.  

സർക്കാർ ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ​​ലിമിറ്റഡ് (BSNL) അടുത്തിടെ ഏറ്റവും കുറഞ്ഞ പ്രീപെയ്ഡ് റീചാർജ് പദ്ധതി (Prepaid Recharge Plan) ആരംഭിച്ചിട്ടുണ്ട്.

Also Read: Good News: ബി‌എസ്‌എൻ‌എൽ ഉപയോക്താക്കൾ‌ക്ക് സന്തോഷ വാർത്ത.. New Recharge ൽ അടിപൊളി ഓഫർ

വെറും 47 രൂപയാണ് റീചാർജ് തുക 

വെറും 47 രൂപയ്ക്ക് ലഭ്യമായ ഈ പ്ലാൻ പ്രകാരം BSNL ഉപയോക്താക്കൾക്ക് 1 ദിവസത്തേക്ക് 1 GB ഇന്റർനെറ്റും 100 എസ്എംഎസും 28 ദിവസത്തേക്ക് പരിധിയില്ലാത്ത കോളിംഗും ലഭിക്കും. BSNL ന്റെ ഈ ചെറിയ റീചാർജ് കൂപ്പണിലൂടെ എയർടെൽ, ജിയോ, വോഡഫോൺ-ഐഡിയ (വി) എന്നിവയ്ക്കിടയിലെ മത്സരം വർദ്ധിക്കും. ചില ആളുകൾ‌ ബി‌എസ്‌എൻ‌എല്ലിന്റെ ഈ ഓഫറിനെ മാസ്റ്റർ‌ട്രോക്ക് എന്നും വിളിക്കുന്നുണ്ട്.

എയർടെൽ, ജിയോ, വി എന്നിവയുടെ വിലകുറഞ്ഞ പദ്ധതികൾ

റീചാർജ് ചാർട്ട് പരിശോധിക്കുകയാണെങ്കിൽ സ്വകാര്യ ടെലികോം കമ്പനിയായ എയർടെൽ 100 രൂപയിൽ താഴെയുള്ള രണ്ട് പ്രീപെയ്ഡ് പ്ലാനുകളാണ് ഓഫർ ചെയ്യുന്നത്. ആദ്യത്തേത് 79 രൂപയും രണ്ടാമത്തേത് 49 രൂപയുമാണ്. ഈ രണ്ട് പ്ലാനുകളിലും ഉപയോക്താക്കൾക്ക് 200MB ഡാറ്റയാണ് ലഭിക്കുന്നത്. 

Also Read: Airtel, Jio, Vi എന്നിവക്ക് ആഘാതം ഏൽപ്പിക്കാൻ പുത്തൻ പ്ലാൻ അവതരിപ്പിച്ച് BSNL

ജിയോ 51 രൂപയുടേയും 21 രൂപയുടേയും പ്ലാനുകൾ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും ഇവ രണ്ടും ടോപ്പ്-അപ്പ് പ്ലാനുകളാണ് ഇതിന് കാലാവധി ലഭ്യമല്ല. അതുപോലെ വോഡഫോൺ-ഐഡിയയും 48 രൂപയ്ക്കും 98 രൂപയ്ക്കും രണ്ട് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഇതിലും ഗുണങ്ങൾ പരിമിതമാണ്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News