പുതിയ വരിക്കാരെ ആകര്‍ഷിക്കാനും നിലവിലെ വരിക്കാരെ നിലനിര്‍ത്താനും അത്യാകര്‍ഷകമായ ഓഫറുമായി രാജ്യത്തെ പൊതുമേഖല ടെലികോം സേവന ദാതാക്കളായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (BSNL).


COMMERCIAL BREAK
SCROLL TO CONTINUE READING

ജിയോ (Jio) ബ്രോഡ്ബാന്‍ഡ് ആരംഭിച്ചതോടെ നഗരങ്ങളിലെ വരിക്കാരെ BSNLനു നഷ്ടമാകുകയാണ്‌. ഈ സാഹചര്യത്തിലാണ് ഇതുവരെ ഒരു ടെലികോം കമ്പനിയും നല്‍കാത്ത ഓഫറുമായി BSNL രംഗത്തെത്തിയിരിക്കുന്നത്. 449 രൂപയ്ക്ക് പ്രതിമാസം 3300 GB ഡാറ്റ ലഭ്യമാക്കുന്ന പ്ലാനാണ്‌ BSNL അവതരിപ്പിച്ചിരിക്കുന്നത്. അതായത്, ഏകദേശം 14 പൈസയ്ക്ക് 1GB ഡാറ്റ.


ALSO READ | കഞ്ചാവ് ആവശ്യ വസ്തുവല്ല കേട്ടോ... വൈറലായി ട്വീറ്റ്!


കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും ഈ ഓഫര്‍ ലഭ്യമാണ്. 449 രൂപ മുതല്‍ കുറഞ്ഞ ഭാരത്‌ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ ഒക്ടോബര്‍ 1നാണ് ആരംഭിച്ചത്. ഇതില്‍ 449 രൂപ, 799 രൂപ, 999 രൂപ, 1,499 രൂപ എന്നിങ്ങനെയുള്ള പ്ലാനുകള്‍ എന്നിവയും ഭാരത്‌ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് പ്ലാനുകളില്‍ ഉള്‍പ്പെടുന്നു. റിലയന്‍സ് ജിയോ(Reliance Jio)യുടെ പുതുക്കിയ ജിയോ ഫൈബര്‍ പ്ലാനുകളുമായി നേരിട്ട് മത്സരിക്കാന്‍ ലക്ഷ്യമിട്ടാണ് ഇവ.


ALSO READ | 74th Independence Day: സ്വാതന്ത്ര്യദിന പ്രത്യേക ഇമോജിയുമായി ട്വിറ്റര്‍!!


നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് ജിയോയുടെ പ്രവര്‍ത്തനം. ഇതിനാലാണ് BSNLന്‍റെ ഈ പ്ലാനുകള്‍ രണ്ടു നഗരങ്ങളില്‍ മാത്രമായി ചുരുങ്ങിയിരിക്കുന്നത്. അതേസമയം, ഈ പ്ലാനുകള്‍ ഗ്രാമത്തിലുള്ളവര്‍ക്കും ലഭ്യമാക്കണമെന്ന ആവശ്യവുമായി ഉപഭോക്താക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. 'ഫൈബര്‍ ബേസിക്' 449 രൂപയുടെ പ്ലാനില്‍ 30 mbps വേഗത്തിലാകും ഡാറ്റ ലഭിക്കുക.


എന്നാല്‍, എഫ്യുപി പരിധി തീര്‍ന്നുകഴിഞ്ഞാല്‍ വേഗം 2 mbpsലേക്ക് പോകും. 799 രൂപയുടെ 'ഫൈബര്‍ വാല്യൂ' ബ്രോഡ്ബാന്‍ഡ് പ്ലാനില്‍ 100 mbps വേഗത്തില്‍ 3.3 ടിബി അല്ലെങ്കില്‍ 3300 GB ഡാറ്റ വാഗ്ദാനം ചെയ്യുന്നു. ലാന്‍ഡ്‌ലൈന്‍ സൗകര്യങ്ങളും ഫ്രീയായി ഉപയോഗിക്കാം. എഫ്യുപി പരിധിയിലെത്തി കഴിഞ്ഞാല്‍ വേഗം 2 mbpsലേക്ക് പോകും. 


ALSO READ | പ്രധാനമന്ത്രിയുടെ വ്യക്തിഗതാ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു


999 രൂപയുടെ പ്ലാന്‍ 'ഫൈബര്‍ പ്രീമിയം' പ്ലാനില്‍ 3300 GB ഡാറ്റ വരെ 200 mbps വേഗത്തില്‍ ഉപയോഗിക്കാം. എഫ്യുപിക്ക് ശേഷം 2 mbps ആയി പരിമിതപ്പെടുത്തും. 1,499 രൂപയുടെ 'BSNLഫൈബര്‍ അള്‍ട്രാ ബ്രോഡ് ബാന്‍ഡ് പ്ലാനി‍'ന്‍റെ 300 mbps ആണ്. ഒരു മാസത്തേക്ക് 4000 GB ഡാറ്റയാണ് ഈ പ്ലാന്‍ നല്‍കുന്നത്. BSNL ഫൈബര്‍ പ്രീമിയം, ഫൈബര്‍ അള്‍ട്രാ പ്ലാനുകളും ഡിസ്നി+ഹോട്ട്സ്റ്റാര്‍ പ്രീമിയം അംഗത്വം വാഗ്ദാനം ചെയ്യുമെന്നതും ശ്രദ്ധേയമാണ്.