പ്രധാനപ്പെട്ട ദിനങ്ങളെ എല്ലായ്പ്പോഴും ഗൂഗിള്‍ അടയാളപ്പെടുത്തുന്നത് അവരുടെ പ്രത്യേക ഡൂഡിലൊടെയാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

എഴുപത്തിയൊന്നാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഇന്ത്യയ്ക്കും ഗൂഗിൾ അവരുടെ ഹോം പേജില്‍ ഡൂഡില്‍ നല്‍കി. ത്രിവര്‍ണ്ണ നിറത്തിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്റിന്‍റെ ചിത്രമാണ് നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതലാണ്‌ ഗൂഗിളിന്‍റെ ഹോം പേജില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിന ഡൂഡില്‍ പ്രത്യക്ഷപ്പെട്ടത്.


ചരിത്രപ്രാധാന്യമുള്ള വ്യക്തികളുടെയോ, ആഘോഷങ്ങളുടെയോ സ്മരണാർത്ഥം ഗൂഗിളിന്‍റെ പ്രധാന പേജിലെ ലോഗോയിൽ വരുത്തുന്ന താത്കാലിക പരിഷ്കരണങ്ങളാണ് ഗൂഗിൾ ഡൂഡിൽ എന്ന്‍ അറിയപ്പെടുന്നത്. അവധിദിനങ്ങൾ, ഇവന്റുകൾ, നേട്ടങ്ങൾ, എന്നിവ ആഘോഷിക്കുന്നതിനായും ഗൂഗിള്‍ ഹോംപേജിലെ ലോഗോയില്‍ താല്ക്കാലിക മാറ്റങ്ങള്‍ വരുത്താറുണ്ട്. 1998 -ൽ ബേണിഗ് മാൻ ഫെസ്റ്റിവലിനോടു അനുബന്ധിച്ചായിരുന്നു ആദ്യ ഡൂഡിൽ നല്‍കിയത്.


ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തെക്കുറിച്ച് ഒരു പ്രത്യേക സന്ദേശവും ഗൂഗിള്‍ ഡൂഡിലില്‍ നല്‍കിയിട്ടുണ്ട്...


ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു, ചെങ്കോട്ടയില്‍ ഇന്ത്യയുടെ ദേശീയപതാക ഉയർത്തിപ്പിടിച്ചുകൊണ്ട് പ്രഖ്യാപിച്ചു. "Nation Wakes to New Life!". 1947 ഓഗസ്റ്റ് 15ന്‍റെ സ്വാതന്ത്ര്യ പുലരിയിലെ ദി ടൈംസ് ഓഫ് ഇന്ത്യയുടെ ആദ്യ പേജില്‍ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്. 


90 വർഷത്തെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരം സമാധാനവും സഹിഷ്ണുതയും ദൃഡമായ ദേശസ്നേഹവും പ്രകടമാക്കിയ പ്രചരണമായിരുന്നു. ഇന്ന് ജീവിക്കുന്ന ഇന്ത്യക്കാരുടെ ശക്തമായ ജനാധിപത്യത്തിന്‍റെ  സാന്നിധ്യം ഇതിലൂടെ ഉണ്ടായതാണ് എന്നും ഡൂഡിൽ അനുബന്ധമായി ചേര്‍ക്കുന്നു.


മുംബൈയിലെ കലാകാരനായ സബീന കാർണിക് ആണ് ഗൂഗിളിന് വേണ്ടി ഡൂഡിൽ തയ്യാറാക്കിയത്. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്‍റെ ധീരവും വർണ്ണാഭവുമായ ആഘോഷത്തിനെ ഡൂഡിലിലൂടെ സൃഷ്ടിക്കാൻ സവിശേഷമായ കടലാസ് കട്ട് ആർട്ട് ശൈലിയാണ് ഉപയോഗിച്ചത്.