ഇന്ത്യയുടെ (India) ആദ്യ ഉപഗ്രഹമായ ആര്യഭട്ടയുടെ പിന്നിൽ പ്രവർത്തിച്ച പ്രശസ്‌ത ശാസ്ത്രജ്ഞൻ ഉഡുപ്പി രാമചന്ദ്ര റാവുവിന്റെ 89-ാം ജന്മദിനം ഗൂഗിൾ ഡൂഡിൽ ആഘോഷിച്ചു. ഇന്ത്യയുടെ സാറ്റ്ലൈറ്റ് മനുഷ്യൻ എന്ന് അറിയപ്പെടുന്ന ഉഡുപ്പി രാമചന്ദ്ര റാവു ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസഷന്റെ ചെയര്മാനായും സ്ഥാനം വച്ചിട്ടുണ്ട്.



COMMERCIAL BREAK
SCROLL TO CONTINUE READING

1975 ൽ ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ (Satellite) ആര്യഭട്ട വിക്ഷേപിക്കുന്നതിന് നേതൃത്വം നൽകിയത് ഉഡുപ്പി രാമചന്ദ്ര റാവു ആയിരുന്നു. ഡൂഡിൽ (Doodle) ഫീച്ചറിൽ ഭൂമിക്കും ഷൂട്ടിങ് സ്റ്റാറുകൾക്കും ഒപ്പം റാവുവിനെ ചിത്രീകരിച്ച ഡൂഡിൽ അതിനോടൊപ്പം "നക്ഷത്ര ലോകത്തെ നിങ്ങളുടെ മുന്നേറ്റങ്ങൾ ഇന്നും ഈ ഗാലക്സിയിൽ മുഴുവൻ പ്രതിഫലിച്ച് കാണാൻ കഴിയുന്നുണ്ടെന്ന്" എഴുതാനും മറന്നില്ല.


ALSO READ:  Google Chrome Updation: ഇനി കാലതാമസമില്ല,ബ്രൗസിങ്ങ് ഏറ്റവും സുരക്ഷിതമാക്കാൻ ​ഗൂ​ഗിൾ ക്രോമിന്റെ പുത്തൻ വേർഷൻ ഉടൻ


1932ൽ കർണാടകയിലെ (Karantaka)  ഒരു ഉൾനാടൻ ഗ്രാമത്തിൽ ജനിച്ച റാവു ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് എന്നറിയപ്പെടുന്ന വിക്രം സാരാഭായുടെ കീഴിൽ കോസ്മിക്-റേ ഭൗതികശാസ്ത്രജ്ഞനായി ആണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്.  അദ്ദേഹത്തിന്റെ അടുത്ത് നിന്ന് ഡോക്ടറേറ്റ് നേടിയ റാവു പിന്നീട് അമേരിക്കയിൽ പ്രൊഫസറായി ജോലി ചെയ്യുകയും നാസയുടെ കീഴിൽ പരീക്ഷണങ്ങൾ നടത്തുകയും ചെയ്തിരുന്നു.


ALSO READ: International Women's Day 2021: "സ്ത്രീകൾ ആദ്യമായി," വരച്ച് കാട്ടി Google Doodle


1966ൽ ഇന്ത്യയിലേക്ക് (India) മടങ്ങിയെത്തിയ റാവു ഫിസിക്കൽ റിസർച്ച് ലബോറട്ടറിയുടെ അസ്ട്രോണമി പ്രോജെക്ടിൽ ജോലി ചെയ്തത ശേഷം 1972 ൽ ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണത്തിന് നേതൃത്വം നൽകി കൊണ്ട് പ്രവർത്തിക്കാൻ ആരംഭിച്ചു. 1975 ലാണ് ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ട വിക്ഷേപിച്ചത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത 20 ഉപഗ്രഹങ്ങളിൽ ഒന്നായ ആര്യഭട്ട , റൂറൽ ഇന്ത്യയുടെ വികസനത്തിന് വളരെ വലിയ പങ്ക് വഹിച്ചിരുന്നു.


1984 മുതൽ 1994 വരെയുള്ള കാലയളവിൽ  ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസഷന്റെ ചെയർമാൻ സ്ഥാനം വഹിച്ച അദ്ദേഹത്തിന് ഓർഗനൈസഷനിലേക്ക് നിരവധി സംഭാവനകൾ നൽകാനും സാധിച്ചിരുന്നു. ഇരുനൂറ്റി അമ്പതിലധികം ഉപഗ്രഹങ്ങൾ വിക്ഷേപിച്ചിട്ടുള്ള സാകേതിക വിദ്യയായ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (PSLV) അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് വികസിപ്പിച്ചെടുത്തത്.


ALSO READ: Motorola യുടെ Moto G10 Power ഉം Moto G30 യും ഇന്ത്യയിലെത്തി; സവിശേഷതകൾ എന്തൊക്കെ?


സാറ്റലൈറ്റ് ഹാൾ ഓഫ് ഫെയിമിൽ എത്തുന്ന ആദ്യ ഇന്ത്യക്കാരനും ഉഡുപ്പി രാമചന്ദ്ര റാവു ആയിരുന്നു. 2013 ലായിരുന്നു അദ്ദേഹം സാറ്റലൈറ്റ് ഹാൾ ഓഫ് ഫെയിമിൽ എത്തിയത്. ഇതേ വർഷം തന്നെയാണ് ഇന്ത്യ പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ ഉപയോഗിച്ച് ചൊവ്വയിലേക്ക് മംഗൾയാൻ (Mangalyan) ഉപഗ്രഹം വിക്ഷേപിച്ചത്. 2017 ലാണ് അദ്ദേഹം അന്തരിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.