ന്യൂഡൽഹി: ട്വിറ്ററിൽ ചിരിയുണർത്തി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. താൻ ചൊവ്വയിൽ കുടുങ്ങിക്കിടക്കുകയാണെന്ന ഒരാളുടെ ട്വീറ്റിനു മറുപടിയാണ് സുഷമ രസകരമാക്കിയത്.
കരണ്‍ സായിനി എന്നയാളാണ് മന്ത്രിയോട് തമാശരൂപേണ ട്വിറ്ററിൽ ചോദ്യം ചോദിച്ചത്. ‘ ഞാൻ ചൊവ്വയിൽ കുടുങ്ങി കിടക്കുകയാണ്. മംഗാൾയാൻ വഴി അയച്ച ഭക്ഷണം 987 ദിവസം കൊണ്ട് തീർന്നിരിക്കുന്നു. എന്നാണ് മംഗൾയാൻ-2 അയക്കുക’ എന്നായിരുന്നു കിരൺ സായ്നിയുടെ ട്വീറ്റ്. എപ്പോഴാണ് ഇന്ത്യയുടെ അടുത്ത ചൊവ്വാ ദൗത്യവുമെന്നുമായിരുന്നു ചോദ്യം. ഇതിന് 'നിങ്ങൾ ചൊവ്വയിൽ കുടുങ്ങിയാലും ഇന്ത്യൻ എംബസി നിങ്ങളെ സഹായിക്കാനെത്തും' എന്ന മന്ത്രിയുടെ മറുപടിക്ക് വൻ സ്വീകാര്യതയാണ് ട്വിറ്ററിൽ ലഭിച്ചിരിക്കുന്നത്.
@SushmaSwaraj I am stuck on mars, food sent via Mangalyaan (987 days ago), is running out, when is Mangalyaan-II being sent ? @isro
— karan Saini (@ksainiamd) June 8, 2017
Even if you are stuck on the Mars, Indian Embassy there will help you. https://t.co/Smg1oXKZXD
— Sushma Swaraj (@SushmaSwaraj) June 8, 2017
ഇന്ത്യൻ പൗരൻമാരെ സഹായിക്കാൻ അതിർത്തികളോ ദൂരമോ തടസമല്ലെന്ന് തെളിയിച്ച മന്ത്രിയാണ് സുഷമ. ട്വിറ്ററിൽ സജീവമായ സുഷമക്ക് എട്ടുമില്യൻ ഫോളോവേഴ്സാണ് ഉള്ളത്. സഹായമോ അഭ്യർത്ഥനയോ എന്തായാലും ട്വിറ്ററിലൂടെ നേരിട്ട് മറുപടി നൽകുകയെന്നതാണ് സുഷമ സ്വരാജിന്റെ രീതി. കഴിഞ്ഞ മാസം പാകിസ്താൻ പൗരനായ കുഞ്ഞിന് ഇന്ത്യയിലേക്ക് ചികിത്സക്കുള്ള വിസ അനുവദിച്ചത് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.