ഫേസ്ബുക്ക് (Facebook) നമ്മുടെ ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. വാർത്ത വായിക്കാനും തമാശകൾ പറയാനും പണ്ടെപ്പഴോ കൂടെ പഠിച്ച സുഹൃത്തുക്കളെ കണ്ടെത്താനും ഒക്കെ ഫേസ്ബുക്ക് നമ്മെ സഹായിക്കാറുമുണ്ട് എന്നാൽ ഫേസ്ബുക് നമ്മുക്ക് നിങ്ങൾക്ക് ഇവരെ അറിയാമായിരിക്കും എന്ന് പറഞ്ഞ് ഫ്രണ്ട്‌സ് സജഷനുകൾ നൽകാറുണ്ട്. ചിലപ്പോൾ ഇത് ഏറെ അരോചകമായും മാറും .


COMMERCIAL BREAK
SCROLL TO CONTINUE READING

നിങ്ങളുടെ ഫോണിലെ (Phone) കോൺടാക്ട് ലിസ്റ്റ് ഉപയോഗിച്ചും നിങ്ങൾ ഒരു സ്ഥലത്ത് പോകുമ്പോൾ അതെ സമയം അവിടെ ഉണ്ടായിരുന്നവരുടെ വിവരങ്ങൾ ഉപയോഗിച്ചും ഒക്കെയാണ് ഫേസ്ബുക് ഈ ഫ്രെണ്ട്സ് സജഷനുകൾ നൽകുന്നത്.  ഇത് കൂടതെ നിങ്ങളുടെ കൂട്ടുകാരുടെ കൂട്ടുകാരെയും, നിങ്ങളുടെ അതെ സ്കൂളുകളിൽ പഠിച്ചവരെയും ഒരേ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരെയും ഒക്കെ ഫ്രണ്ട്‌സ് സജഷനുകളിൽ കാണിക്കാറുണ്ട്.


ALSO READ: ഓൺലൈനിലൂടെ കാശ് അയച്ചത് മാറിപ്പോയോ, പണം തിരികെ ലഭിക്കാൻ ഇങ്ങനെ ചെയ്താൽ മതി


ഈ സജഷനുകൾ എങ്ങനെ ഒഴിവാക്കാം?


സ്റ്റെപ് 1: നിങ്ങളുടെ കമ്പ്യൂട്ടറിൽ ഫേസ്ബുക്ക് (Facebook) തുറക്കുക. ഫേസ്ബുക്കിൽ സെറ്റിങ്‌സ് തുറക്കുക.


സ്റ്റെപ് 2: സെറ്റിങ്സിൽ നിന്ന് പ്രൈവസി മെനു തെരഞ്ഞെടുക്കുക


സ്റ്റെപ് 3: പ്രൈവസി മെനുവിൽ നിന്ന് സെറ്റിങ്‌സ് തെരഞ്ഞെടുക്കുക. അപ്പോൾ ഒരു പുതിയ സെറ്റിംഗ്സ് പേജ് നിങ്ങളുടെ മുമ്പിൽ തുറക്കും.


സ്റ്റെപ്പ് 4: സെറ്റിംങ്സ് പേജിൽ നോട്ടിഫിക്കേഷൻ ബട്ടൺ ക്ലിക്ക് ചെയ്യുക.


ALSO READ: ആധാർ കാർഡ് ഇനി മുതൽ എടിഎം കാർഡ് വലുപ്പത്തിൽ ലഭിക്കും; എങ്ങനെ അപേക്ഷിക്കാം?


സ്റ്റെപ്പ് 5: നോട്ടിഫിക്കേഷൻ സെറ്റിങ്സിൽ പീപ്പിൾ യു മേ നോ എന്ന സെറ്റിങ് ക്ലിക്ക് ചെയ്യുക.


സ്റ്റെപ്പ് 6: അവിടെ എല്ലാ ഓപ്ഷനുകളും ഓഫ് ചെയ്യുക  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.