ഇന്നലെ വൈകുന്നേരം ജിയോഫോണ്‍ ബുക്ക് ചെയ്യാന്‍ കയറിയ ആളുകളുടെ തിരക്ക് കാരണം വെബ്സൈറ്റ് പ്രവര്‍ത്തനരഹിതമായി. അഞ്ചരയോടെ സൈറ്റില്‍ കയറിയ ആളുകള്‍ക്ക് കാണാനായത് “Content Server Error” എന്നായിരുന്നു. ഇതുകൂടാതെ ജിയോ സ്റ്റോറുകളിലും നേരിട്ട് ബുക്ക് ചെയ്യാന്‍ എത്തിയവരുടെ നല്ല തിരക്ക് ദൃശ്യമായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രീബുക്കിംഗ് സമയത്ത് 500  രൂപയാണ് നല്‍കേണ്ടത്. ഫോണ്‍ കയ്യില്‍ എത്തുമ്പോള്‍ 1000 രൂപ കൂടി നല്‍കണം. ആദ്യം ഓര്‍ഡര്‍ നല്‍കുന്നവര്‍ക്ക് ആദ്യം ഫോണ്‍ നല്‍കുക എന്നതാണ് കമ്പനി പോളിസി. സെപ്റ്റംബര്‍ ഒന്നിനും നാലിനും ഇടയ്ക്ക് ഫോണുകള്‍ വിതരണം ചെയ്യാന്‍ തുടങ്ങും. എല്ലാ ആഴ്ചയിലും അഞ്ചു മില്ല്യന്‍ ജിയോഫോണുകള്‍ ലഭ്യമാക്കാനാണ് കമ്പനി ആലോചിക്കുന്നത്.


മുംബൈയില്‍ നടന്ന റിലയൻസ് ഇൻഡസ്ട്രീസിന്‍റെ ഈ വര്‍ഷത്തെ വാർഷിക പൊതുയോഗത്തില്‍ മുകേഷ് അംബാനിയാണ് പുതിയ ഫോണ്‍ പുറത്തിറക്കിയത്. 4ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജോടു കൂടിയാണ് ജിയോ ഫോണ്‍ എത്തുന്നത്. 128ജിബി വരെ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് വര്‍ദ്ധിപ്പിക്കാം. 22 ഔദ്യോഗിക ഭാഷകള്‍ ഈ ഫോണില്‍ ലഭ്യമാണ്. 2എംപി മുന്‍ ക്യാമറയും 2എംബി റിയര്‍ ക്യാമറയുമാണ് ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.