ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മലയാളി വിദ്യാർഥി കൂട്ടായ്മയായ യുവ കൈരളി സൗഹൃദവേദി ജൂലൈ 26  കാർഗിൽ വിജയ ദിവസത്തിൽ വെബിനാർ സംഘടിപ്പിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

''ഇന്ത്യൻ നയതന്ത്രം: കാർഗിൽ മുതൽ ഗാൽവാൻ വരെ'' എന്നതായിരുന്നു വിഷയം. പൂർവ സൈനിക് സേവാ പരിഷത്തിന്‍റെ  അദ്ധ്യക്ഷൻ 
ക്യാപ്റ്റൻ കെ.ഗോപകുമാർ, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍  ജി.കെ സുരേഷ് ബാബു എന്നിവർ മുഖ്യാതിഥികൾ ആയിരുന്ന പരിപാടിയിൽ 
കേരളത്തിന്‍റെ  വിവിധ ഭാഗങ്ങളിൽ നിന്നും ഡൽഹിയിൽ നിന്നുമായി നൂറിലധികം  വിദ്യാർഥികൾ പങ്കെടുത്തു.


വെബിനാര്‍ യുവ കൈരളി സൗഹൃദ വേദിയുടെ ഫേസ് ബുക്ക് പേജിലൂടെ ലൈവ് ആയും സംപ്രേഷണം ചെയ്തു.


സാങ്കേതിക വിദ്യ ഉപയോഗിച്ച് കോവിഡ് കാലത്ത് എങ്ങനെ ഒത്ത് ചേരാം എന്ന ഈ വിദ്യാര്‍ഥി കൂട്ടായ്മയ്ക്ക് നേതൃത്വം 
നല്‍കുന്നവരുടെ ചിന്തയാണ് വെബിനാര്‍ ആയിമാറിയത്‌.ഇനിയും ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുമെന്നും സംഘടന അറിയിച്ചു.
സോഷ്യല്‍ മീഡിയ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് കോവിഡ് കാലത്ത് കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നതിലൂടെ 
തങ്ങള്‍ സമൂഹത്തിന് നല്‍കുന്നത് ഒറ്റപെടലിനെ മറികടക്കുന്നതിന് സാങ്കേതിക വിദ്യയിലൂടെ കഴിയുമെന്ന സന്ദേശം ആണെന്നും 
യുവ കൈരളി സൗഹൃദ വേദി ഭാരവാഹികള്‍ പറയുന്നു.


ക്യാപ്റ്റൻ ഗോപകുമാർ ഇന്ത്യ-ചൈന, ഇന്ത്യ- പാകിസ്താൻ നയതന്ത്രബന്ധത്തിന്‍റെ  സ്വാതന്ത്രാനന്തര കാലം മുതലുള്ള ലഘു ചരിത്രത്തോടെ 
രാജ്യത്തിന്‍റെ  സൈനിക ശക്തിയെക്കുറിച്ച് വെബിനാറില്‍ സംസാരിച്ചു. 
നയതന്ത്രത്തിൽ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ല, സ്ഥിരമായിട്ടുള്ള താത്പര്യങ്ങൾ മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.



രാജ്യം നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളികളിൽ ഒന്ന് ആഭ്യന്തരമായ രാജ്യ വിരുദ്ധ രാഷ്ട്രീയ നിലപാടുകളാണെന്ന് ജി.കെ.സുരേഷ് ബാബു തന്‍റെ  ഭാഷണത്തിൽ
 പരാമർശിച്ചു. ഭാരതത്തിന്‍റെ  അന്തർദേശീയ ബന്ധങ്ങൾ വഷളാകാനിടയായതിനു പിന്നിലെ രാഷ്ട്രീയ മുതലെടുപ്പിനെക്കുറിച്ചും ഒരു രാജ്യം എന്ന 
നിലയിൽ നാം ഒന്നിച്ച് നിക്കേണ്ട ആവശ്യകതയും  അദ്ദേഹം ചൂണ്ടിക്കാട്ടി.


Also Read:കാര്‍ഗില്‍ വിജയദിനം;ഐതിഹാസിക വിജയത്തിന് 21 വയസ്


വെബിനാറിൽ ഇത് കൂടാതെ പരിപാടിയുടെ സംയോജക ദേവിക ഉണ്ണി,സഹസംയോജക ഐശ്വര്യ രാജു, ഗംഗ എന്നിവർ സംസാരിച്ചു. 
യുവ കൈരളി സൗഹൃദവേദി അദ്ധ്യക്ഷൻ ശബരീഷ്, മറ്റു കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.



സാമൂഹ്യ പ്രതിബദ്ധതയും വിദ്യാർഥിക്ഷേമവും മുഖമുദ്രയാക്കി ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മലയാളി വിദ്യാർത്ഥി കൂട്ടായ്മയാണ് യുവ 
കൈരളി സൗഹൃദ വേദി. ഡൽഹിയിലേയും എൻ.സി.ആറിലേയും വിവിധ കലാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 
പഠന-പഠനേതര സൗകര്യങ്ങൾ ഒരുക്കുന്നതിനും അതോടൊപ്പം അവരിൽ ദേശീയതയിലൂന്നിയ ഒരു സാമൂഹ്യ കാഴ്ചപ്പാട് വളർത്തുന്നതിനായും 
പ്രവർത്തിച്ചുവരുന്നു.ഡല്‍ഹിയിലെ കലാലയങ്ങളിലെ മലയാളി വിദ്യാര്‍ഥികളുടെ ഈ കൂട്ടായ്മ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളിലും സജീവമാണ്.