ലാവയുടെ ഏറ്റവും വില കുറഞ്ഞ ഗ്ലാസ് ബാക്കോട് കൂടിയ ഫോണുകൾ ഇന്ത്യൻ വിപണിയിലെത്തി. ഈ  മാസം ആദ്യം ആണ് ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഫോണിന്റെ പ്രീഓർഡറുകൾ സ്വീകരിക്കാൻ ജൂലൈ 7 മുതൽ ആരംഭിച്ചിരുന്നു. കുറഞ്ഞ വില തന്നെയാണ് ഫോണിന്റെ പ്രധാന ആകർഷണം. ഫോൺ മികച്ച പെർഫോമൻസ് തന്നെ കാഴ്ച വെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 3 ജിബി റാമിനൊപ്പം, 3 ജിബി അധിക റാമും ഫോണിൽ ഒരുക്കിയിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ വിലയിൽ ഒരു ഫോണും നൽകാത്ത തരം സവിശേഷതകൾ ആണ് ലാവയുടെ ബ്ലേസ്‌ നൽകുന്നത്. ആകെ ഒരു സ്റ്റോറേജ് വേരിയന്റിൽ മാത്രമാണ് ഫോൺ എത്തുന്നത്. ഫോണിന്റെ 3 ജിബി റാം 64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 8699 രൂപയാണ്. ജൂലൈ 7 ന് ഫോൺ ഓർഡർ ചെയ്തവർക്ക് ഒരു ലാവാ പ്രൊബഡ്‌സ് സമ്മാനമായി ലഭിക്കുകയും ചെയ്യും. ആകെ നാല് കളർ വേരിയന്റുകളിലാണ് ഫോൺ എത്തുന്നത്. 
ഗ്ലാസ് ഗ്രീൻ, ഗ്ലാസ് റെഡ്, ഗ്ലാസ് ബ്ലാക്ക്, ഗ്ലാസ് ബ്ലൂ എന്നീ നിറങ്ങളിലാണ് ഫോൺ എത്തുന്നത്.


ALSO READ: Nothing Phone 1 : കുറഞ്ഞ വിലയിൽ മികച്ച ഫോണെന്ന ഖ്യാതി; എന്നിട്ടും "ബോയ്‌കോട്ട് നത്തിങ്" ട്വിറ്ററിൽ ട്രെൻഡിങ്, കാരണം അറിയാമോ?


720 x 1600 പിക്സൽ  എച്ച് ഡി പ്ലസ്  റെസല്യൂഷനോടുകൂടിയ 6.5 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഫോണിൽ ഒരുക്കിയിട്ടുള്ളത്. വാട്ടർഡ്രോപ് നോച്ച് പാനലാണ് ഫോണിന് ഉള്ളത്. ഫോണിന്റെ ആസ്പെക്ട റേഷ്യോ 20:9 ആണ്. 3 ജിബി റാം 64 ജിബി സ്റ്റോറേജിനൊപ്പം മീഡിയടെക് ഹീലിയോ A22 SoC പ്രൊസസ്സറാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്.  കൂടാതെ  3 ജിബി അധിക റാമും ഫോണിൽ ഒരുക്കിയിട്ടുണ്ട്. ഈ വിലയിൽ വരുന്ന മറ്റ് ഫോണുകൾക്ക് ഒന്നും തന്നെ ഈ സൗകര്യം ലഭ്യമല്ല.


ട്രിപ്പിൾ കാമറ സെറ്റപ്പാണ് ഫോണിൽ ഒരുക്കിയിട്ടുള്ളത്. 13എംപി മെയിൻ ലെൻസ്, 2എംപി ഡെപ്ത് ലെൻസ്, വിജിഎ ലെൻസ് എന്നിവയാണ് ഫോണിന്റെ കാമറ ലെൻസുകൾ. കൂടാതെ ഫോണിന്റെ ക്യാമറ നൈറ്റ് മോഡ്, പോർട്രെയിറ്റ് മോഡ്, മാക്രോ മോഡ് എന്നിവയും സപ്പോർട്ട് ചെയ്യും. സെല്ഫികള്ക്കായി 8 എംപി ഫ്രന്റ് ക്യാമറയും ഉണ്ട്. 10 വാട്ട്സ് ചാർജിങ് സപ്പോർട്ടോട് കൂടിയ 5000  mAh ബാറ്ററിയാണ് ഫോണിന് ഉള്ളത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.