കഴിഞ്ഞ മേയിലാണ് വിന്‍ഡോസ് 10 ഓഎസ് സാങ്കേതിക പ്രശ്നങ്ങള്‍(ബഗ്ഗുകള്‍)പരിഹരിച്ച് മൈക്രോസോഫ്റ്റ് അപ്ഡേറ്റ് ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

അപ്പോള്‍ തന്നെ ചില പ്രശ്നങ്ങള്‍ പരിഹരിക്കപെട്ടിട്ടില്ല എന്ന സംശയം ഉയര്‍ന്നിരുന്നു,ഇക്കാര്യം സ്ഥിരീകരിച്ച മൈക്രോസോഫ്റ്റ് 
വിന്‍ഡോസ് 10 ന്‍റെ 2004 പതിപ്പ് ഉപയോഗിക്കുന്നവര്‍ക്ക് തെറ്റായ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ മുന്നറിയിപ്പ് ലഭിക്കുന്നുണ്ടെന്ന് പറയുന്നു.


ലാപ്ടോപ്പുകള്‍ റീബൂട്ട് ചെയ്തിട്ടും റൂട്ടര്‍ റീസെറ്റ് ചെയ്തിട്ടും നെറ്റ് വര്‍ക്ക് വയര്‍ലെസ് അഡാപ്റ്റര്‍ റീ ഇന്സ്ടാള്‍ ചെയ്തിട്ടും 
നോ ഇന്റര്‍നെറ്റ്‌ അക്സസ് എന്ന നോട്ടിഫിക്കേഷന്‍ വീണ്ടും കാണിക്കുന്നെന്ന് ഉപയോക്താക്കള്‍ പറയുന്നു.


മുന്നറിയിപ്പ് ലഭിക്കുമ്പോള്‍ തന്നെ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കാനും സാധിക്കുന്നുണ്ട്,കോര്‍ട്ടാന,മൈക്രോസോഫ്റ്റ് ഫീഡ് ബാക്ക് ഹബ്ബ്,മൈക്രോസോഫ്റ്റ്
സ്റ്റോര്‍,സ്പോട്ടി ഫൈ പോലുള്ള ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നില്ല എന്നും ഉപയോക്താക്കള്‍ ചൂണ്ടികാട്ടുന്നു.


Also Read:പ്രത്യേക ഷോപ്പ് സെക്ഷനുമായി ഇന്‍സ്റ്റഗ്രാം; ഫേസ്ബുക്ക് പേയിലൂടെ പണമിടപാട്...


അതേസമയം മൈക്രോസോഫ്റ്റ് ഇത് നെറ്റ് വര്‍ക്ക് കണക്റ്റിവിറ്റി സ്റ്റാറ്റസ് ഇന്‍ഡിക്കേറ്ററിന്റെ പ്രശ്നമാണ് എന്ന് പറയുന്നു.


ഈ പ്രശ്നം കമ്പനി പരിശോദിച്ച് വരികയാണെന്നും ഭാവി അപ്ഡേറ്റുകളില്‍ പ്രശ്നം പരിഹരിക്കുമെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു.