ന്യൂഡൽഹി: വാട്ട്സ്ആപ്പ് ഇമോജികളിൽ നടുവിരൽ ഉയർത്തുന്ന ഇമോജി അശ്ലീലവും ആഭാസവുമെന്ന് കാട്ടി ഇന്ത്യന്‍ അഭിഭാഷകന്‍ നോട്ടീസ് അയച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

നടുവിരല്‍ ഉയര്‍ത്തുന്ന ഇമോജി പതിനഞ്ച് ദിവസത്തിനകം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഡൽഹി മജിസ്ട്രേറ്റ് കോടതിയിലെ അഭിഭാഷകനായ ഗുര്‍മീത് സിങ്ങാണ് നോട്ടീസയച്ചത്.  


ആഭാസം നിറഞ്ഞ ശരീര ചേഷ്ഠയാണ് ഈ ഇമോജിയെന്നും ഇത് കലാപത്തിന് കാരണമാകുമെന്നും ഗുര്‍മീത് നല്‍കിയ നോട്ടീസില്‍ പറയുന്നു. 


ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 509, 354 വകുപ്പുകളും ക്രിമിനല്‍ ജസ്റ്റിസ് നിയമത്തിലെ ആറാം വകുപ്പും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചിട്ടുള്ളത്. 


പരസ്യമായി ഇത്തരം ഇമോജി പോസ്റ്റ് ചെയ്യാന്‍ പ്രേരിപ്പിക്കുന്ന വാട്ട്സ്ആപ്പ് കുറ്റകൃത്യം ചെയ്യാന്‍ പ്രേരിപ്പിക്കുകയാണെന്നും ഗുര്‍മീതിന്‍റെ നോട്ടീസില്‍ പറയുന്നു.