മലയാളത്തിന് പുറമേ മറുഭാഷാ സിനിമാപ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന സൂപ്പർ ഹീറോ ചിത്രമാണ് ടോവിനോ തോമസിനെ (Tovino Thomas) നായകനാക്കി ബേസിൽ ജോസഫ് (Basil Joseph) സംവിധാനം ചെയ്യുന്ന മിന്നൽ മുരളി (Minnal Murali). മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ചിത്രം ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലൂടെയാണ് (Netflix) റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ പ്രമോഷന്റെ ഭാ​ഗമായി  'മിന്നല്‍ മുരളി' എന്ന പേരില്‍ ഒരു മൊബൈല്‍ ഗെയിം (Minnal Murali Mobile Game) പുറത്തിറക്കാൻ പോവുകയാണ് അണിയറപ്രവർത്തകർ.


COMMERCIAL BREAK
SCROLL TO CONTINUE READING

അതീന്ദ്രീയ ശക്തികളുള്ള മിന്നല്‍ മുരളിയുടെ കുപ്പായത്തിലേക്ക് പ്രേക്ഷകര്‍ക്കും പ്രവേശിക്കാവുന്ന വിധമാണ് കാര്‍മോണ്ട് ഇന്‍ഫിനിറ്റി എന്ന സ്ഥാപനം ഗെയിം ഒരുക്കിയിരിക്കുന്നത്. ​ഗെയിം ആന്‍ഡ്രോയ്‍ഡിലും ഐഒഎസിലും ഉടന്‍ എത്തുമെന്നും അണിയറക്കാര്‍ അറിയിച്ചു. 


Also Read: Minnal Murali Trailer 2: പ്രേക്ഷകർക്ക് ബോണസ്, മിന്നൽ മുരളി ട്രെയിലർ 2 പുറത്തുവിട്ട് അണിയറക്കാർ


അതേസമയം നെറ്റ്ഫ്ലിക്സിൽ വരുന്നതിന‌് മുൻപ് തന്നെ മിന്നൽ മുരളി Jio MAMI മുംബൈ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നതായിരിക്കും. നെറ്റ്ഫ്ലിക്സ് റിലീസ് ഡിസംബര്‍ 24ന് ആണെങ്കില്‍ ജിയോ മാമിയിലെ പ്രദര്‍ശനം 16ന് ആണ്. ബോളിവുഡ് നടി പ്രിയങ്ക ചോപ്രയാണ് ഈ കാര്യം പുറത്തുവിട്ടത്. 



 


'ഗോദ'യുടെ വന്‍ വിജയത്തിനു ശേഷം ബേസില്‍ ജോസഫും ടോവിനോ തോമസും‌ ഒരുമിക്കുന്ന ചിത്രമാണ് മിന്നൽ മുരളി. ചിത്രത്തിന്റെ ടീസറുകളും, ​ഗാനങ്ങളും ‌ട്രെയിലറുകളുമൊക്കെ തന്നെ വളരെ അധികം ഹിറ്റ് ആയിരുന്നു. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രം സിനിമാപ്രേമികള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന സിനിമ കൂടിയാണ്.


Also Read: Minnal Murali | "ഉയിരെ ഒരു ജന്മം നിന്നെ ഞാനും അറിയാതെ പോകെ"; മിന്നൽ മുരളിയിലെ പുതിയ ​ഗാനം പുറത്തിറങ്ങി


തമിഴ് താരം ഗുരു സോമസുന്ദരം, അജു വർഗീസ്, ഹരിശ്രീ അശോകൻ, ബൈജു, ബിജു കുട്ടൻ, ഫെമിന ജോർജ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രത്തിന്റെ നിർമാണം. അരുൺ അനിരുദ്ധും ജസ്റ്റിൻ മാത്യുവും ചേർന്നാണ് മിന്നൽ മുരളിയുടെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.  


സമീർ താഹിറാണ് (Sameer Thahir) ചിത്രത്തിന്റെ ഛായാഗ്രഹകൻ. ഷാൻ റഹ്മാനും (Shaan Rahman) സുഷിൻ ശ്യാമുമാണ് (Sushin Shyam) സംഗീതം. ഹോളിവുഡ് ആക്ഷൻ ഡയറെക്ടർ വ്ലാഡ് റിംബർഗാണ് സിനിമയുടെ സംഘട്ടനം കൈകാര്യം ചെയ്തിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.