കാലിഫോർണിയ: കോവിഡ് പശ്ചത്തലത്തിൽ New Year ആഘോഷങ്ങൾ ഓൺലൈനായി മാറിയപ്പോൾ നേട്ടങ്ങൾ കൊയ്ത് സോഷ്യൽ മീഡിയകൾ. ഈ പുതുവർഷ രാവിൽ 140 കോടി വീഡിയോ, വോയിസ് കോളുകളാണ് വാട്സ്ആപ്പിലുടെ നടന്നതെന്ന് ഫേസ്ബുക്ക്. വാട്സ്ആപ്പിൻ്റെ മാതൃ സ്ഥാപനമായ ഫേസ്ബുക്ക് തങ്ങളുടെ ബ്ലോ​ഗിലൂടെയാണ് ഈ കണക്കുകൾ വ്യക്തമാക്കിയത്. ചരിത്രത്തിൽ വാട്സ്ആപ്പിൽ ഒരു ദിവസം ഏറ്റവും കൂടുതൽ കോളുകൾ നടന്നതും ഈ പുതുവർഷ തലേന്നായിരുന്നു. കഴിഞ്ഞ വർഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 50 ശതമാനം വർധനവാണ് വാട്സ്ആപ്പിന് നേടാനായിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഫേസ്ബുക്ക് തങ്ങളുടെ ബ്ലോ​ഗിൽ വെളിപ്പെടുത്തിയ കണക്ക് പ്രകാരം ആഗോളതലത്തിൽ 140 കോടിയിൽ ഏറെ വീഡിയോ, വോയിസ് കോളുകളാണ് വാട്സ്ആപ്പിലൂടെ ഉപഭോക്താക്കൾ നടത്തിയത്. അതോടൊപ്പം ഫേസ്ബുക്കിൻ്റെ മറ്റ് പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക് ഇൻസ്റ്റാ​ഗ്രാമിലൂടെ (Instagram) 55 മില്യൺ ലൈവ് ബ്രോഡ്കാസ്റ്റുകളും നടന്നിട്ടുണ്ട്. 


ALSO READ: ജനുവരി ഒന്ന് മുതൽ ഈ ഫോണുകളിൽ WhatsApp പ്രവർത്തിക്കില്ല


എന്നാൽ പുതുവർഷ ദിനത്തിൽ എത്ര മെസേജുകളാണ് വാട്സ്ആപ്പിലൂടെ പങ്കുവെച്ചതിൻ്റെ കണക്കുകൾ ഫേസ്ബുക്ക് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. കഴി‍ഞ്ഞ വർഷത്തെ New Year രാവിൽ പതിനായിരം കോടി സ്വകാര്യ മെസേജുകളാണ് ആ​ഗോളത്തലത്തിൽ അയച്ചത്. ഇന്ത്യയിൽ 200 കോടി മെസേജും. 


ALSO READ: BSNL New Plan: പുതിയ Work From Home പ്ലാനുമായി BSNL; 70 GB ഡാറ്റ, കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക


ഉപഭോക്താക്കൾക്ക് യാതൊരു തടസ്സവും ഉണ്ടാകാതെ വീഡിയോ, വോയിസ് കോളുകളും ലൈവ്  ബ്രോഡ്കാസ്റ്റിങും കാര്യ​ക്ഷമമായി പ്രവർത്തിക്കാൻ തങ്ങളുടെ എഞ്ചിനീയറിങ് വിഭാ​ഗത്തിന് സാധിച്ചുയെന്ന്  Facebook അറിയിച്ചു.


കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy