Pink Moon: ഏപ്രില്‍ മാസത്തിലെ പൂര്‍ണ്ണ ചന്ദ്രന് പിങ്ക് മൂണ്‍ എന്നറിയപ്പെടുന്നത് എന്തുകൊണ്ട്?
Pink Moon: നിറം കൊണ്ടും രൂപം കൊണ്ടുമാണ് ഈ പൂര്‍ണ്ണ ചന്ദ്രനെ പിങ്ക് മൂണ്‍ എന്ന് വിളിക്കുന്നത് എന്ന് കരുതിയെങ്കില്‍ തെറ്റി. ഏപ്രില്‍ മാസത്തിലെ പൂര്‍ണ്ണ ചന്ദ്രനെ പിങ്ക് മൂണ്‍ എന്ന് വിളിക്കുന്നതിന് പിന്നില്‍ കാരണം മറ്റൊന്നാണ്
Pink Moon: സൂര്യന്‍, ഗ്രഹങ്ങള്‍, കോടാനുകോടി നക്ഷത്രങ്ങള്‍..... ബഹിരാകാശം എന്നുപറയുന്നത് അത്ഭുത പ്രതിഭാസങ്ങളുടെ ഗാലറിയാണ്. അനുദിനം ഒട്ടനവധി രഹസ്യങ്ങള്‍ ബഹിരാകാശത്തെ സംബന്ധിക്കുന്നതായി പുറത്തുവരുന്നുണ്ട്. എന്നാല്‍, ഇന്നും ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ കാണുന്ന ബഹിരാകാശം അത്ഭുതങ്ങളുടെ, വിസ്മയങ്ങളുടെ കലവറയാണ്...
Also Read: Shani Dev Favourite Zodiac Sign: ശനി ദേവനുണ്ട് ചില പ്രിയപ്പെട്ട രാശികള്‍, എപ്പോഴും കൃപ വര്‍ഷിക്കും!!
ഗ്രഹങ്ങളേയും താരങ്ങളേയും നിരീക്ഷിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് എന്നും ആകാശത്ത് വിസ്മയങ്ങള്‍ കാണുവാന്‍ സാധിക്കും. അവയില്‍ ചില അത്ഭുതക്കാഴ്ചകള്‍ അതായത്, ഭൂമിയില്‍ നിന്ന് ആകാശത്ത് കാണാന്‍ കഴിയുന്ന കാഴ്ചകള്‍ ഒരു പക്ഷെ ഒരു മനുഷ്യന് തന്‍റെ ജീവിതകാലത്ത് വളരെ കുറച്ച് തവണ മാത്രമേ കാണുവാന്‍ സാധിക്കൂ...
Also Read: Money Making Tips: നിങ്ങളുടെ വീട്ടില്‍ പണത്തിന്‍റെ കുറവ് പരിഹരിക്കും ഈ വാസ്തു നുറുങ്ങുകള്‍
അത്തരത്തില്‍, ഒരു പ്രതിഭാസമാണ് ഇന്ന് വ്യാഴാഴ്ച്ച മാനത്ത് കാണുന്ന പൂര്‍ണ്ണ ചന്ദ്രന്‍. ഏപ്രില്‍ മാസത്തിലെ പൗര്‍ണ്ണമിയിലെ പൂര്‍ണ്ണ ചന്ദ്രന് ഒരു പ്രത്യേക പേരുണ്ട്. പിങ്ക് മൂണ്‍ (Pink Moon) എന്നാണ് ഈ ചന്ദ്രന്‍ അറിയപ്പെടുന്നത്.
ഈ വര്‍ഷത്തെ പിങ്ക് മൂണ്‍ 2023 ഏപ്രിൽ 6 വ്യാഴാഴ്ച ഏറെ മിഴിവോടെ പ്രകാശിക്കുന്നതായി കാണാവുന്നതാണ്. നാസയുടെ അഭിപ്രായത്തിൽ, 12:35 am ET-ഓടെ പൂർണ്ണ ചന്ദ്രൻ അതിന്‍റെ ഉച്ചസ്ഥായിയിലെത്തും. എന്നിരുന്നാലും, വ്യാഴാഴ്ച വൈകുന്നേരം മുതൽ വെള്ളിയാഴ്ച രാവിലെ വരെ ഇത് പൂർണ്ണമായും ദൃശ്യമാകുമെന്ന് നാസ വെളിപ്പെടുത്തി.
എന്തുകൊണ്ടാണ് ഏപ്രില്‍ മാസത്തിലെ പൂര്‍ണ്ണ ചന്ദ്രനെ പിങ്ക് മൂണ്‍ എന്ന് വിളിക്കുന്നത് എന്നറിയാമോ?
നിറം കൊണ്ടും രൂപം കൊണ്ടുമാണ് ഈ പൂര്‍ണ്ണ ചന്ദ്രനെ പിങ്ക് മൂണ്‍ എന്ന് വിളിക്കുന്നത് എന്ന് കരുതിയെങ്കില്‍ തെറ്റി. ഏപ്രില്‍ മാസത്തിലെ പൂര്‍ണ്ണ ചന്ദ്രനെ പിങ്ക് മൂണ്‍ എന്ന് വിളിക്കുന്നതിന് പിന്നില്‍ കാരണം മറ്റൊന്നാണ്.
ഏപ്രില്‍ മാസത്തില്‍ അതായത് വസന്തകാലത്ത് അമേരിക്കയിലുടനീളം പുഷ്പിക്കുന്ന മോസ് പിങ്ക് എന്ന സസ്യത്തിന്‍റെ പേരില്‍ നിന്നാണ് ഈ കാലയളവില്‍ ദൃശ്യമാകുന്ന പൂര്‍ണ്ണ ചന്ദ്രന് പിങ്ക് മൂണ്‍ എന്ന പേര് വന്നത്. അതായത്, പേരില്‍ പിങ്ക് ഉണ്ടെങ്കിലും നിറവും ചന്ദ്രനും തമ്മില്‍ യാതൊരു ബന്ധമില്ല എന്നതാണ് വാസ്തവം. ഇത് വസന്തകാലത്തെ പിങ്ക് നിറത്തിലുള്ള പൂക്കളെയാണ് സൂചിപ്പിക്കുന്നത്. തെളിഞ്ഞ ഓറഞ്ച് നിറത്തിലായിരിക്കും ചന്ദ്രന്‍ കാണപ്പെടുക.
എഗ്ഗ് മൂണ്‍, ഫിഷ് മൂണ്‍, സ്പ്രൗട്ടിങ് ഗ്രാസ് മൂണ്‍ തുടങ്ങിയ വിളിപ്പേരുകളും ഇതിനുണ്ട്. ഈ വർഷം, പിങ്ക് മൂൺ വസന്തത്തിന്‍റെ ആദ്യത്തെ പൂർണ ചന്ദ്രൻ കൂടിയാണ്.
കൂടാതെ, ഈ പൂര്‍ണ്ണ ചന്ദ്രന് ക്രിസ്തീയ വിശ്വാസത്തിലും ഏറെ പ്രാധാന്യം ഉണ്ട്. പെസഹ തിരുനാളിന് അടുത്താണ് ഈ പൂര്‍ണ്ണ ചന്ദ്രൻ കാണപ്പെടുന്നത്. അതിനാല്‍, ഈ പൂര്‍ണ്ണ ചന്ദ്രനെ പെസഹാ ചന്ദ്രൻ എന്നും വിളിക്കുന്നു. കൂടാതെ, ഈസ്റ്റർ ആഘോഷിക്കുന്ന തീയതി നിർണ്ണയിക്കുന്നതിൽ ഈ ചന്ദ്രന്‍ പ്രാധാന്യമർഹിക്കുന്നു .
വര്‍ഷത്തില്‍ കാണപ്പെടുന്ന പൂർണ്ണ ചന്ദ്രന് വ്യത്യസ്ത പേരുകളും ഉണ്ട്, അവ എന്തൊക്കെയാണ് എന്നറിയാം
ജനുവരി 6, 2023 - വുൾഫ് മൂൺ
ഫെബ്രുവരി 5, 2023 - സ്നോ മൂൺ
മാർച്ച് 7, 2023 - വേം മൂൺ
ഏപ്രിൽ 6, 2023 - പിങ്ക് മൂൺ
മെയ് 5, 2023 - ഫ്ലവർ മൂൺ
ജൂൺ 3, 2023 - സ്ട്രോബെറി മൂൺ
ജൂലൈ 3, 2023 - ബക്ക് മൂൺ
ഓഗസ്റ്റ് 1, 2023 - സ്റ്റർജൻ മൂണ്‍
ഓഗസ്റ്റ് 30, 2023 - ബ്ലൂ മൂൺ
സെപ്റ്റംബർ 29, 2023 - വിളവെടുപ്പ് ചന്ദ്രൻ
ഒക്ടോബർ 28, 2023 - വേട്ടക്കാരന്‍റെ ചന്ദ്രൻ
നവംബർ 27, 2023 - ബീവർ മൂൺ
ഡിസംബർ 26, 2023 - തണുത്ത ചന്ദ്രൻ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...