New Delhi: ഫേസ്ബുക്ക് എന്‍ഗേജ്മെന്‍റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്നിലാക്കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. Narendra Modiയേക്കാള്‍ 40% Facebook എന്‍ഗേജ്മെന്‍റ് വര്‍ധനവാണ് Rahul Gandhiയുടെ പേജിന് ഉണ്ടായിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ 2 വരെയുള്ള കണക്കുകള്‍ പ്രകാരമാണിത്. ഫേസ്ബുക്ക് (Facebook) അനലിറ്റിക്സ് ഡാറ്റായെ അടിസ്ഥാനമാക്കി കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ വിഭാഗമാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാലയളവില്‍ 1.3 കോടി എന്‍ഗേജ്മെന്‍റാണ് രാഹുലിന്റെ പേജ് നേടിയിരിക്കുന്നത്. നരേന്ദ്ര മോദിയ്ക്ക് ലഭിച്ചിരിക്കുന്നത് 82 ലക്ഷം എന്‍ഗേജ്മെന്‍റാണ്. 


ALSO READ | Hathras Gang Rape Case: പതിറ്റാണ്ടുകള്‍ നീണ്ട കുടുംബ പക, ഒടുവില്‍ കൂട്ടബലാത്സംഗം -UP Police


സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന രാഷ്ട്രീയ നേതാവാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. 4.59 കോടി ആളുകളാണ് മോദിയെ ഫേസ്ബുക്കില്‍ ഫോളോ ചെയ്യുന്നത്. രാഹുല്‍ ഗാന്ധി(Rahul Gandhi) യുടെ ആകെ ഫോളോവേഴ്സിന്‍റെ എണ്ണം 35 ലക്ഷം മാത്രമാണ്. 


ALSO READ | Viral Video: 'ഓഫ്സ്ക്രീന്‍ സ്റ്റീഫന്‍ നെടുമ്പള്ളി', രാഹുലിന്റെ ഹത്രാസ് യാത്ര സൂപ്പര്‍ ഹിറ്റ്‌


കൊറോണ (Corona Virus) ലോക്ക്ഡൌണ്‍, തൊഴിലാളിപ്രശ്നങ്ങള്‍, കാര്‍ഷിക ബില്ലിനെതിരായ പ്രതിഷേധം, വികാസ് ദുബെ കൊല, ഹത്രാസ് പീഡനം തുടങ്ങിയ പ്രശ്നങ്ങളിലെ പ്രതികരണമാണ് രാഹുലിന് എന്‍ഗേജ്മെന്‍റ് കൂടാന്‍ കാരണം. ഇക്കാലയളവില്‍ രാഹുല്‍ ഗാന്ധിയുടെ ഫോളോവേഴ്സിന്‍റെ എണ്ണത്തില്‍ 3.5% വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.


ALSO READ | 'എന്ത് ധൈര്യത്തിലാണ് അവരുടെ വസ്ത്രത്തില്‍ കുത്തിപിടിച്ചത്' -പ്രിയങ്കയ്ക്ക് പിന്തുണയുമായി BJP നേതാവ്


52 പോസ്റ്റുകളാണ് ഇക്കാലയളവില്‍ രാഹുല്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. അതേസമയം, UN സമ്മേളനം ഉള്‍പ്പടെ മോദി പങ്കുവച്ചത് ചെയ്തത് 11 പോസ്റ്റുകള്‍ മാത്രമാണ്. രാഹുല്‍ ഗാന്ധിയുടെ ജനപ്രീതിയെയാണ് ഫേസ്ബുക്കില്‍ വര്‍ധിക്കുന്ന എന്‍ഗേജ്മെന്‍റ് സൂചിപ്പിക്കുന്നതെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. പേജിനു ലഭിക്കുന്ന ലൈക്, കമന്‍റ്, ഷെയര്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഫേസ്ബുക്ക് എന്‍ഗേജ്മെന്‍റ് കണക്കാക്കുന്നത്.