Realme 8 Series: Samsung M51 ന് വെല്ലുവിളിയായി Realme 8 5G ഇന്ന് ഇന്ത്യയിലെത്തും
ഇന്ത്യയിൽ റിയൽ മി ഫോണുകൾ ഇ കോമേഴ്‌സ് പ്ലാറ്റഫോമായ ഫ്ലിപ്പ്കാർട്ട്, റിയൽ മിയുടെ ഔദ്യോഗിക വെബ്സൈറ്റ്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവിടങ്ങളിൽ നിന്ന് ലഭ്യമാക്കും.
New Delhi: റിയൽ മി 8 5ജി ഇന്ന് ഇന്ത്യയിലെത്തും. ഫോൺ ബുധനാഴ്ച്ചയാണ് തായ്‌ലൻഡിൽ അവതരിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 24000 രൂപയ്ക്കാണ് ഫോൺ അവതരിപ്പിച്ചത്. ഇന്ത്യയിൽ റിയൽ മി (Real me) ഫോണുകൾ ഇ കോമേഴ്‌സ് പ്ലാറ്റഫോമായ ഫ്ലിപ്പ്കാർട്ട്, റിയൽ മിയുടെ ഔദ്യോഗിക വെബ്സൈറ്റ്, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവിടങ്ങളിൽ നിന്ന് ലഭ്യമാക്കും. ഇന്ന് ഓൺലൈൻ പരിപാടിയിലൂടെയാണ് ഫോൺ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്.
ഈ വർഷം ആദ്യം പുറത്തിറക്കിയ Realme 8 4G ഫോണുകൾക്ക് സമാനായ ഫോണുകൾ തന്നെയാണ് Realme 8 5Gയും. 48 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ, മീഡിയടെക് ഡിമെൻസിറ്റി 700 5ജി ചിപ്പ്സെറ്റ് എന്നിവയാണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ. ഇത് കൂടാതെ ഫുൾ എച്ച് ഡി പ്ലസ് ഡിസ്‌പ്ലേയാണ് (Display) ഫോണിന്റെ മറ്റൊരു പ്രത്യേകത.
ALSO READ: BSNL ഉപഭോക്തക്കളുടെ ശ്രദ്ധയ്ക്ക് : നിങ്ങൾക്ക് KYC വിവരങ്ങൾ ചോദിച്ച് മെസേജുകൾ വരും, കാരണം ഇതാണ്
Realme 8 5Gയുടെ ലോഞ്ച് പരിപാടികൾ ഇന്ന് ഉച്ചയ്ക്ക് 12.30 യോടെയാണ് ആരംഭിക്കുന്നത്. ചൈനീസ് കമ്പനിയായ റിയൽ മീയുടെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ പരിപാടി സംപ്രേക്ഷണം ചെയ്യും. തായ്ലാന്റിൽ THB 9,999 ഫോൺ അവതരിപ്പിച്ചത്. അതായിത് ഏകദേശം 24000 രൂപ. ഫോണിന്റെ ബേസ് മോഡലായ 4ജിബി റാം, 64 ജിബി സ്റ്റോറേജ് (Storage) മോഡലിന്റെ വിലയാണ് ഏകദേശം 24000 രൂപ. എന്നാൽ ഇന്ത്യയിൽ ഫോണിന്റെ വില എത്രയായിരിക്കുമെന്ന് ഇനിയും ഔദ്യോഗിക സ്ഥിരീകരണം എത്തിയിട്ടില്ല.
അന്താരാഷ്ട്ര വിപണിയിലെയും ഇന്ത്യയിലെയും ഫോണിന്റെ സവിശേഷതകൾ സാമാനം ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 6.5 ഇഞ്ച് ഫുൾ എച്ച് ഡി പ്ലസ് ഡിസ്പ്ലെയുള്ള ഫോണിന്റെ റിഫ്രഷ് റേറ്റ് 90 Hz ആണ്. മീഡിയടെക് ഡിമെൻസിറ്റി 700 SoC പ്രൊസസ്സറാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. Realme UI യോടൊപ്പം ആഡ്രോയ്ഡ് 11 ഓപ്പറേറ്റിംഗ് സിസിറ്റമാണ് ഫോണിൽ ക്രമീകരിച്ചിരിക്കുന്നത്
Realme 8 5G ഫോണിൽ ട്രിപ്പിൾ ക്യാമറ (Camera)സിസ്റ്റമാണ് ക്രമീകരിച്ചിരിക്കുന്നത്. 48 മെഗാപിക്സൽ പ്രധാന സെൻസർ കൂടാതെ ഒരു മാക്രോ ലെൻസും ഒരു മോണോ ലെൻസും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സെൽഫികൾക്കായി ക്രമീകരിച്ചിരിക്കുന്ന ഫ്രണ്ട് ക്യാമറ 16 മെഗാപിക്സലാണ്. 5000 mAh ബാറ്ററിയുള്ള (Battery) ഫോണിൽ 18 W ഫാസ്റ്റ് ചാർജിങും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.