ന്യൂഡൽഹി: സോണി തങ്ങളുടെ പുത്തൻ XR-85X95K അൾട്രാ-എച്ച്ഡി മിനി എൽഇഡി ടിവി ഇന്ത്യയിൽ അവതരിപ്പിച്ചു. ഇതൊരു പ്രീമിയം റേഞ്ച് സ്മാർട്ട് ടിവി കൂടിയാണ്. സോണിയുടെ കോഗ്നിറ്റീവ് പ്രോസസർ ആണ് പുതിയ ടിവിയിൽ നൽകിയിരിക്കുന്നത്. മിനി എൽഇഡി ബാക്ക്‌ലൈറ്റ് നിയന്ത്രിക്കാൻ XR ബാക്ക്‌ലൈറ്റും ടീവിയിലുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

85 ഇഞ്ച് ഡിസ്‌പ്ലേയിൽ 6,99,990 രൂപയാണ് ടീവിയുടെ വില. സോണി സെന്റർ സ്റ്റോറുകൾക്ക് പുറമെ പ്രമുഖ ഇലക്ട്രോണിക് സ്റ്റോറുകളിലും ഇ-കൊമേഴ്‌സ് പോർട്ടലുകളിലും ടിവി വിൽപ്പന ആരംഭിച്ചു. ടിവി ബിൽറ്റ്-ഇൻ Chromecast, Apple AirPlay, Apple HomeKit എന്നിവയിൽ സജ്ജീകരിച്ചിരിക്കുന്ന ഈ ടിവി ആൻഡ്രോയിഡിൽ ലഭ്യമാണ്.


സവിശേഷതകൾ


XR ബാക്ക്‌ലൈറ്റ് മാസ്റ്റർ ഡ്രൈവ് സാങ്കേതികവിദ്യയിൽ 4K മിനി LED ഡിസ്‌പ്ലേയാണ് ടീവിക്കുള്ളത് HDR10, ഡോൾബി വിഷൻ എന്നിവയിലെ ഡൈനാമിക് ശബ്ദവും കമ്പനി വാഗ്ദാനം ചെയ്യുന്നു. പുതിയ സോണി ടിവിക്ക് 6-സ്പീക്കർ അക്കോസ്റ്റിക് മൾട്ടി-ഓഡിയോ സജ്ജീകരണമുണ്ട്. ഇത് 60W സൗണ്ട് ഔട്ട്പുട്ടോടെയാണ് വരുന്നത്. ഇത് കൂടാതെ ടിവിയിൽ ഡോൾബി അറ്റ്‌മോസും ഉണ്ട്. ചിലപ്പോ വീട് തീയ്യേറ്റർ പോലെ തോന്നിച്ചേക്കാം.



ഓട്ടോ ഗെയിം മോഡ്


HDMI 2.1 പോർട്ട് ടീവിയിൽ നൽകിയിട്ടുണ്ട്. സ്മാർട്ട് ടിവി 4K 120fps, വേരിയബിൾ റിഫ്രഷ് റേറ്റ് (VRR), ഓട്ടോ ലോ ലേറ്റൻസി മോഡ് (ALLM), ഓട്ടോ HDR ടോൺ, ഓട്ടോ ഗെയിം മോഡ് എന്നിവയെ ടീവിയെ പിന്തുണയ്ക്കുന്നു. ഇൻപുട്ട് ലാഗ് കുറയ്ക്കുന്നതിനും പ്രവർത്തനം കൂടുതൽ പ്രതികരിക്കുന്നതിനും ടിവി സ്വയമേവ ഗെയിം മോഡിലേക്ക് മാറുന്നു.


ബ്രാവിയ കോർ ആപ്പ്


ബ്രാവിയ കോർ ആപ്പ് ടിവിയിൽ നൽകിയിട്ടുണ്ട്. നിലവിലുള്ള 5 റിലീസുകളും ക്ലാസിക് ബ്ലോക്ക്ബസ്റ്റർ സിനിമകളും കാണാൻ അനുവദിക്കുന്ന പ്രീ-ലോഡഡ് ആപ്പാണിത്. ഇതിൽ, 12 മാസത്തേക്ക് സിനിമകളുടെ അൺലിമിറ്റഡ് സ്ട്രീമിംഗ് ലഭ്യമാണ്. ശബ്‌ദ നിയന്ത്രണത്തിനായി നിങ്ങൾക്ക് ടിവിയിൽ ഗൂഗിൾ അസിസ്റ്റന്റും ലഭിക്കും.


6,99,990 രൂപയാണ് സോണി ബ്രാവിയ എക്സആർ ടിവിയുടെ വില . ചൊവ്വാഴ്ച മുതൽ സ്മാർട്ട് ടിവി വിൽപ്പനയ്ക്ക് എത്തും. ഇന്ത്യയിലെ എല്ലാ സോണി സെന്ററുകളിലും പ്രമുഖ ഇലക്ട്രോണിക് സ്റ്റോറുകളിലും ഇ-കൊമേഴ്‌സ് പോർട്ടലുകളിലും പുതിയ ബ്രാവിയ മോഡൽ ലഭ്യമാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.