വിപണി പിടിക്കാൻ ടാറ്റയുടെ തുറുപ്പുചീട്ട്; Tata Punch ഒക്ടോബര്‍ നാലിനെത്തും
ടാറ്റ പഞ്ചിന്റെ ബുക്കിങ്ങും ഒക്ടോബർ നാലിന് ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു.
രാജ്യത്തെ വാഹന പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ടാറ്റയുടെ മിനി എസ്.യു.വി (Mini SUV) മോഡലായ പഞ്ച് (Punch) ഒക്ടോബർ നാലിന് ഔദ്യോഗികമായി അവതരിപ്പിക്കും. നാളെ മുതൽ പഞ്ചിന്റെ ബുക്കിങ്ങും ആരംഭിക്കുമെന്ന് ടാറ്റ അറിയിച്ചിട്ടുണ്ട്. ഓൺലൈൻ ഇവന്റിലൂടെയാകും പഞ്ചിനെ ടാറ്റ മോട്ടോർസ് (Tata Motors) അവതരിപ്പിക്കുക. ഉത്സവ സീസണിന്റെ ഭാഗമായി പഞ്ച് ഉപയോക്താക്കള്‍ക്ക് കൈമാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിരവധി സവിശേഷതകളുമായി എത്തുന്ന ടാറ്റ പഞ്ച്, കാർ പ്രേമികളുടെ ഇഷ്ട വാഹനമായി മാറുമെന്നാണ് ടാറ്റ അവകാശപ്പെടുന്നത്. ടാറ്റയുടെ മറ്റ് എസ്.യു.വികള്‍ക്ക് സമാനമായ തലയെടുപ്പും സെഗ്മെന്റിലെ ആദ്യ ഫീച്ചറുകളുമായായിരിക്കും പഞ്ച് നിരത്തുകളില്‍ എത്തുകയെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. ടാറ്റയുടെ സ്ഥിരം വേരിയന്‍റ് ലൈനപ്പിൽ നിന്നും വ്യത്യസ്‌തമായി പ്യുവർ, അഡ്വഞ്ചർ, അക്കംപ്ലിഷ്‌ഡ്, ക്രിയേറ്റീവ് എന്നീ നാല് വേരിയന്റുകളിലാകും ഏറ്റവും പുതിയ പഞ്ച് മൈക്രോ എസ്‌യുവി വിപണിയിൽ ഇടംപിടിക്കുക. സാധാരണയായി XE, XM, XT എന്നീ ശ്രേണിലാണ് ടാറ്റ കാറുകൾ വിൽപ്പനയ്ക്ക് എത്താറുള്ളത്.
Also Read: Tata Tigor 2021 EV: ലുക്കെല്ലാം പഴയ പോലെ, വർക്കാവട്ടെ പൊളി ടാറ്റാ ടിഗോർ ഇലക്ട്രിക് ഇന്നിറങ്ങും
ഇംപാക്ട് 2.0 ഡിസൈന്‍ ലാംഗ്വജില്‍ ടാറ്റയുടെ അല്‍ഫ-ആര്‍ക്ക് അടിസ്ഥാനമാക്കി ആദ്യമായി ഒരുങ്ങിയിട്ടുള്ള എസ്.യു.വിയാണ് പഞ്ച്. ടാറ്റ പഞ്ചിനെ കുറിച്ചുള്ള പൂർണമായ ചിത്രം ലഭിക്കാൻ കാർ നാളെ പുറത്തിറങ്ങണം. എന്നാൽ അതിന് മുന്നോടിയായി കാറിന്‍റെ ചില സവിശേഷതകളെ കുറിച്ചുള്ള സൂചനകൾ ഇപ്പോൾ പുറത്തുവരുന്നുണ്ട്.
എല്‍.ഇ.ഡി. ഡി.ആര്‍.എല്‍, ബമ്പറില്‍ സ്ഥാനം പിടിച്ചിട്ടുള്ള ഹെഡ്‌ലാമ്പ്, ക്രോമിയം ലൈനുകള്‍ നല്‍കി അലങ്കരിച്ചിട്ടുള്ള നെക്‌സോണിലേതിന് സമാനമായ ഗ്രില്ല്, ക്ലാഡിങ്ങ് നല്‍കി റഫ് ലുക്ക് നല്‍കിയിട്ടുള്ള ബമ്പര്‍, ഫോഗ്ലാമ്പ് എന്നിവയാണ് പഞ്ച് എസ്.യു.വിയുടെ മുഖഭാവം അലങ്കരിച്ചിരിക്കുന്നത്. ക്ലാഡിങ്ങ് നല്‍കിയിട്ടുള്ള ഡോര്‍ വശങ്ങള്‍ക്ക് മസ്‌കുലര്‍ ഭാവമൊരുക്കും. 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളിൽ റൈഡ് വൈപ്പറും വാഷറും ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകളും മികച്ച സ്പെക്ക് വേരിയന്റുകൾക്ക് ഇഷ്ടാനുസരണം വിവിധ മോഡലുകളിൽ ലഭ്യമാണ്.
ടിയാഗോ. അല്‍ട്രോസ് തുടങ്ങിയ വാഹനങ്ങളില്‍ നല്‍കിയിട്ടുള്ളതിന് സമാനമായ ഫീച്ചറുകളായിരിക്കും പഞ്ചിന്റെ അകത്തളത്തില്‍ നല്‍കുകയെന്നാണ് പ്രവചനങ്ങള്‍. മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, ഫ്‌ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫാബ്രിക് സീറ്റുകള്‍, സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ആംബിയന്റ് ലൈറ്റിങ്ങ് തുടങ്ങിയ സംവിധാനങ്ങള്‍ പഞ്ച് എസ്.യു.വിയുടെ അകത്തളത്തിന് പ്രീമിയം വാഹനങ്ങളുടെ ഭാവം നല്‍കുമെന്നാണ് വിലയിരുത്തലുകള്‍.
ടിയാഗോ, ടിഗോർ, ആൾട്രോസ് എന്നിവയിൽ കാണുന്ന അതേ എഞ്ചിൻ തന്നെയായിരിക്കും ടാറ്റ പഞ്ചിനും ഉണ്ടാകുക എന്നാണ് അഭ്യൂഹങ്ങൾ. ഈ 1.2 ലിറ്റർ ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ 86 hp കരുത്തും 113 Nm ടോർക്കും 5 സ്പീഡ് മാനുവൽ, AMT ട്രാൻസ്മിഷൻ ഓപ്ഷനുകൾ ലഭ്യമാക്കും. 5 സ്പീഡ് മാനുവലിൽ ഘടിപ്പിച്ചിട്ടുള്ള 110 എച്ച്പി പവർ നൽകുന്ന 1.2 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും പഞ്ചിന് ലഭിക്കും.
വൈറ്റ്, ഗ്രേ, സ്റ്റോൺഹെഞ്ച് എന്നിങ്ങനെ മൂന്ന് മോണോടോൺ (Monotone) കളർ ഓപ്ഷനിലും വൈറ്റ്, ബ്ലാക്ക്, ഗ്രേ, ബ്ലാക്ക്, ഓറഞ്ച്, ബ്ലാക്ക്, ബ്ലൂ ആൻഡ് വൈറ്റ്, സ്റ്റോൺഹെഞ്ച്, ബ്ലാക്ക്, അർബൻ ബ്രോൺസ്, ബ്ലാക്ക് എന്നീ ആറ് ഡ്യുവൽ-ടോൺ (Dual Tone) നിറങ്ങളിലും അണിഞ്ഞൊരുങ്ങിയാകും മൈക്രോ എസ്‌യുവി (Micro SUV) വിൽപ്പനയ്ക്ക് എത്തുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...