Micromax In Note 2 | അതിശയിപ്പിക്കുന്ന ഗ്ലാസ് ഫിനിഷ്, 30 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ്; മൈക്രോമാക്‌സ് ഇന്‍ നോട്ട് 2 ഇന്ത്യൻ വിപണിയിലേക്ക്
ബ്രൗൺ, ബ്ലാക്ക് നിറങ്ങളിലാണ് ഇൻ നോട്ട് 2 വില്പനക്കെത്തുക എന്നും മൈക്രോമാക്‌സ് വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യൻ സ്‌മാർട്ട്‌ഫോൺ ബ്രാൻഡായ മൈക്രോമാക്‌സ് തങ്ങളുടെ പുതിയ മോഡൽ 'IN നോട്ട് 2' സ്മാർട്ട്‌ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ജനുവരി 25-ന് 'IN നോട്ട് 2' ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് കമ്പനിയുടെ പ്രഖ്യാപനം. പുതിയ മോഡലിന്റെ ഡിസൈൻ പ്രദർശിപ്പിക്കുന്ന ഒരു ചെറിയ ടീസർ വീഡിയോ കമ്പനി പങ്കിട്ടു.
മൈക്രോമാക്‌സ് IN നോട്ട് 2 ന് “അതിശയിപ്പിക്കുന്ന ഗ്ലാസ് ഫിനിഷ്” ഉണ്ടായിരിക്കുമെന്ന് ട്വിറ്ററിൽ വീഡിയോ പോസ്റ്റ് ചെയ്ത് കൊണ്ട് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് വശങ്ങളിലും വളരെ ഇടുങ്ങിയ ബെസലുകളുള്ള ഒരു പഞ്ച്-ഹോള്‍ ഡിസ്‌പ്ലേയോടെയാണ് ഇന്‍ നോട്ട് 2 വരുന്നത്. ബ്രൗൺ, ബ്ലാക്ക് നിറങ്ങളിലാണ് ഇൻ നോട്ട് 2 വില്പനക്കെത്തുക എന്നും മൈക്രോമാക്‌സ് വ്യക്തമാക്കിയിട്ടുണ്ട്.
Also Read: ഫോണിലെ സ്റ്റോറേജ് സ്പേസ് കുറയുന്നുണ്ടോ? ഇക്കാര്യങ്ങൾ ചെയ്തു നോക്കൂ
ലിക്വിഡ് കൂളിംഗ് ടെക്‌നോളജിയുള്ള മീഡിയടെക് ഹീലിയോ ജി95 പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്നത്. 30 വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ് ആണ് ഇതിന്റെ മറ്റൊരു പ്രത്യേകത.
Also Read: Google Smartwatch launch | ഗൂഗിൾ സ്മാർട്ട് വാച്ച് ഉടൻ ലോഞ്ച് ചെയ്യുമോ? കൂടുതൽ അറിയാം
ഇൻ നോട്ട് 2ന്റെ മുൻഗാമിയായ മൈക്രോമാക്‌സ് ഇൻ നോട്ട് 1-ൽ 6.67 ഇഞ്ച് ഫുൾ എച്ച്‌ഡി+ ഐപിഎസ് ഡിസ്‌പ്ലേ, പരമാവധി 450 നിറ്റ് തെളിച്ചവും 21:9 വീക്ഷണാനുപാതവും മീഡിയടെക് ഹീലിയോ ജി85 SoC പ്രോസസ്സർ, 18W ഫാസ്റ്റ് ചാർജിംഗിനെയും പിന്തുണയ്ക്കുന്ന 5,000 mAh ബാറ്ററി എന്നിവയും 48 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ക്വാഡ് ക്യാമറയുമുണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...