ഫോണിലെ ആപ്ലിക്കേഷനുകളുടെ ഉപയോഗം കൂടുന്നതനുസരിച്ച് പലപ്പോഴും ഇത് നമ്മുടെ സ്മാർട്ട്ഫോണുകളിൽ സ്റ്റോറേജ് സ്പേസ് കുറയ്ക്കും. അത്കൊണ്ടു തന്നെ പലപ്പോഴും ഫോട്ടകളും, വീഡിയോകളും ഒന്നും നമ്മുടെ ഫോണിൽ Save ചെയ്യാൻ പറ്റാത്ത സ്ഥിതിയുണ്ടാകാറുണ്ട്. മികച്ച സ്റ്റോറേജ് സ്പേസ് ഉള്ള മോഡലാണ് നമ്മൾ വാങ്ങുന്നതെങ്കിൽ പോലും ഈ പ്രശ്നം നേരിടാം.
ദീര്‍ഘകാലത്തെ പെർഫോമൻസ് മൂലം ശേഖരിക്കപ്പെടുന്ന കാഷെ മെമ്മറിയിലൂടെയാണ് സ്റ്റോറേജ് സ്പേസ് കുറയുന്നുവെന്നാണ് പ്രധാന കാരണമായി കണക്കാക്കപ്പെടുന്നത്. സ്‌റ്റോറേജ് വിപുലീകരണത്തിനായി നിങ്ങൾക്ക് മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് ഇല്ലെങ്കിൽപ്പോലും നിങ്ങളുടെ സ്‌മാർട്ട്‌ഫോണിൽ ഇടം സൃഷ്‌ടിക്കാം. എങ്ങനെയെന്ന് നോക്കാം..
Also Read: Mammootty Covid Positive | മമ്മൂട്ടിക്ക് കോവിഡ്, സിബിഐ അഞ്ചാം ഭാഗത്തിന്റെ ചിത്രീകരണം നിർത്തിവച്ചു
ഗൂഗിൾ പ്ലേ സ്റ്റോർ ഉപയോഗിക്കാം
ഗൂഗിൾ പ്ലേ സ്റ്റോർ ഉപയോഗിച്ച് സ്റ്റോറേജ് ഉണ്ടാക്കാം. നിങ്ങളുടെ പ്രൊഫൈൽ സന്ദർശിക്കുക, 'Manage Apps' എന്നതിൽ ക്ലിക്ക് ചെയ്യുക, തുടർന്ന് നിങ്ങളുടെ Device. സ്‌റ്റോറേജ് സെക്ഷനിൽ വീണ്ടും ടാപ്പ് ചെയ്‌തുകഴിഞ്ഞാൽ, നിങ്ങളുടെ ഫോണിൽ ഏത് ആപ്പാണ് സ്‌പെയ്‌സ് എടുക്കുന്നതെന്ന് നിങ്ങൾക്ക് കാണാൻ കഴിയും. ഉപയോഗിക്കാത്തവ ഒഴിവാക്കുക. നിങ്ങൾ വളരെ കുറച്ച് ഉപയോഗിക്കുന്നവ തിരഞ്ഞെടുത്ത് അവ അൺഇൻസ്റ്റാൾ ചെയ്യുക. ഈ ആപ്പുകൾ ഒഴിവാക്കിയതിലൂടെ നിങ്ങൾക്ക് ലഭിച്ച സ്റ്റോറേജ് സ്പേസ് പരിശോധിക്കാവുന്നതാണ്.
Google Files ആപ്പ് ഉപയോഗിക്കുക
നിങ്ങളുടെ സ്മാർട്ട്ഫോണിൽ 'Google Files' എന്ന ആപ്പ് തുറക്കുക. ആപ്പുകൾക്ക് മുകളിൽ ടാഗുകളും വീഡിയോകളും ചിത്രങ്ങളും മറ്റും ലിസ്‌റ്റു ചെയ്തിരിക്കുന്നത് കാണാൻ സാധിക്കും.ഇടത്തേക്ക് സ്വൈപ്പ് ചെയ്യുമ്പോൾ Large Files എന്ന ഓപ്ഷൻ കാണും. അത് ഓപ്പൺ ചെയ്യുമ്പോൾ നിങ്ങളുടെ ഫോണിലെ സ്റ്റോറേജ് കൂടുതലുള്ള എല്ലാ ഫയലുകളും കാണിക്കും. ഇതിൽ നിന്ന് ആവശ്യമില്ലാത്തവ Delete ചെയ്യാം.
വാട്സ്ആപ്പ് ക്ലിയർ ചെയ്യുക
ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന മെസേജിംഗ് പ്ലാറ്റ്‌ഫോമാണ് വാട്സ്ആപ്പ്. വാട്സ്ആപ്പിൽ നിരവധി ഫോട്ടോ, വീഡിയോ, ഓഡിയോ സന്ദേശങ്ങൾ ലഭിക്കാറുണ്ട്. ഇവ എല്ലാം നമ്മുടെ ഫോൺ സ്റ്റോറേജ് കുറയ്ക്കാൻ ഇടയാക്കും. ഇതെല്ലാം നമുക്ക് ആവശ്യമുള്ളതായിരിക്കണമെന്നില്ല. ഇത്തരത്തിലുള്ള ഫോട്ടോസും, വീഡിയോ ഓഡിയോ സന്ദേശങ്ങളും Delete ചെയ്യാൻ വാട്സ്ആപ്പിന്റെ സ്‌റ്റോറേജ് മാനേജർ ഉപയോഗിക്കാം. എങ്ങനെയെന്ന് നോക്കാം -
Settings>click storage and data>manage storage
5MB-യിൽ കൂടുതലുള്ള എല്ലാ ഫയലുകളും ഇവിടെ കാണാം. ആവശ്യമില്ലാത്ത ഫയലുകൾ എല്ലാം ഒരുമിച്ച് Select ചെയ്ത് Delete ചെയ്യാം.
Also Read: Omicron update | കോഴിക്കോട് 51 പേരെ പരിശോധിച്ചതിൽ 38 പേർക്ക് ഒമിക്രോൺ; സമൂഹവ്യാപനമെന്ന് സംശയം
Cloud Serviceൽ ഫോട്ടോകൾ ബാക്കപ്പ് ചെയ്യുക
ക്ലൗഡ് സർവീസ് ഉപയോഗിക്കുന്നതിലൂടെ ഫോണിൽ സ്റ്റോറേജ് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ഗൂഗിൾ ഫോട്ടോസ് ആപ്പ് ഡൗൺലോഡ് ചെയ്‌ത് ഫോണിന്റെ ഗാലറിയിൽ നിന്ന് നിങ്ങളുടെ എല്ലാ ഫോട്ടോകളും ബാക്കപ്പ് ചെയ്യുക. തുടർന്ന് ഫോൺ ഗാലറിയിൽ നിന്ന് ഇവയെല്ലാം ഡിലീറ്റ് ചെയ്യാം.
കാഷെ ക്ലിയർ ചെയ്യുക
ഇനിയും നിങ്ങൾക്ക് സ്റ്റോറേജ് സ്പേസ് വേണമെന്ന് തോന്നുന്നുണ്ടെങ്കിൽ എല്ലാ ആപ്പുകളുടെയും കാഷെ ക്ലിയർ ചെയ്യുക. അതിനായി നിങ്ങളുടെ ഫോണിലം Settings എന്ന ഓപ്ഷനിലേക്ക് പോയി ആപ്പുകൾ തിരഞ്ഞെടുക്കണം. തുടർന്ന് നിങ്ങൾ കാഷെ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്ന ആപ്പ് തുറക്കുക. അതിൽ ക്ലിക്ക് ചെയ്ത് ക്ലിയർ കാഷെ തിരഞ്ഞെടുക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...