Vivo V21 5G: ഏറ്റവും മികച്ച സെൽഫി ക്യാമറയുമായി വിവോയുടെ V21 ഇന്ത്യയിലെത്തുന്നു
ഫോൺ ഏപ്രിൽ 29ന് ഉച്ചയ്ക്ക് 12 മണിയോടെ അവതരിപ്പിക്കും. വിവോയുടെ ജനപ്രീയ ഫോണായ വിവോ വി20 യുടെ പിൻഗാമിയായി ആണ് ഫോൺ എത്തുന്നത്.
വിവോയുടെ V21 5G ( Vivo V21 5G ) ഉടൻ ഇന്ത്യയിൽ എത്തിക്കുമെന്ന് ചൈനീസ് സ്മാർട്ട് ഫോൺ കമ്പനിയായ വിവോ അറിയിച്ചു. ഫോൺ ഏപ്രിൽ 29ന് ഉച്ചയ്ക്ക് 12 മണിയോടെ അവതരിപ്പിക്കും. വിവോയുടെ ജനപ്രീയ ഫോണായ വിവോ വി20 യുടെ പിൻഗാമിയായി ആണ് ഫോൺ എത്തുന്നത്. ഫോണിന്റെ സവിശേഷതകൾ ഉൾക്കൊള്ളിച്ച് കൊണ്ട് ഫ്ലിപ്പ്കാർട്ട് ടീസർ പുറത്തിറക്കിയിരുന്നു. ഫ്ലിപ്പ്ക്കാർട്ടിലൂടെയാണ് ഫോൺ ഇന്ത്യയിൽ വില്പനയ്ക്ക് എത്തുന്നത്.
വിവോ കഴിഞ്ഞ വർഷം പുറത്തിറക്കിയ വിവോ വി20 യിൽ നിന്നുള്ള വിവോ വി21 ന്റെ ഏറ്റവും വലിയ വ്യത്യാസം അതിന്റെ 5ജി കണക്ടിവിറ്റി ആണ്. എന്നാൽ ഫോണിന്റെ പ്രോസസ്സർ (Processor)ഏതായിരിക്കുമെന്ന് ഇനിയും വ്യക്തമായിട്ടില്ല. മീഡിയടെക് ഡിമെൻസിറ്റി 5ജി ചിപ്പുകൾ ആയിരിക്കുമെന്നും ക്വാൽകോം സ്നാപ്പ്ഡ്രാഗൺ ചിപ്പുകൾ ആയിരിക്കുമെന്നും അഭ്യുഹങ്ങളുണ്ട്.
വിവോയുടെ മറ്റെല്ലാ ഫോണുകളെയും പോലെ തന്നെ ഈ വിവോ വി 21 ന്റെയും ഏറ്റവും വലിയ പ്രത്യേകത അതിന്റെ സെൽഫി ക്യാമറകൾ (Camera) തന്നെയാണ്. വിവോ വി 21ൽ 44 മെഗാപിക്സൽ സിഗിൾ സെൽഫി ക്യാമറ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസഷൻ സിസ്റ്റവും ഉണ്ടായിരിക്കും. ഈ വിലയിൽ ആദ്യമായി ആണ് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസഷൻ സിസ്റ്റം ഉള്ള ഫോൺ എത്തുന്നത്.
ഇതിന് മുമ്പ് വിവോ ഇന്ത്യയിൽ അവതരിപ്പിച്ച Vivo X60 series വൻ ജനശ്രദ്ധ നേടിയിരുന്നു. Vivo X60 സീരിസിൽ 3 ഫോണുകളാണ് വിവോ ഇന്ത്യയിൽ അവതരിപ്പിച്ചത്. വിവോ X60, വിവോ X60 പ്രൊ, വിവോ X60 പ്രൊ പ്ലസ് എന്നീ ഫോണുകളാണ് കമ്പനി ഇന്ത്യയിൽ (India) അവതരിപ്പിച്ചത്. മികച്ച ക്യാമറ സൗകര്യങ്ങൾ മൂലം ജനശ്രദ്ധ നേടിയ X50 സീരിസിന്റെ പിൻഗാമിയായിരുന്നു Vivo X60 സീരീസ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.