New Delhi: ചൈനീസ് കമ്പനി ഷവോമിയുടെ (Xiaomi) ഫ്ലാഗ്ഷിപ്പ് സീരീസായ എംഐ 11 സീരീസ് ഇന്ത്യയിലെത്തി. എംഐ 11 അൾട്രാ, എംഐ 11 എക്സ്, എംഐ 11 എക്സ് പ്രോ എന്നീ മൂന്ന് ഫോണുകളാണ് എംഐ 11 സീരീസിൽ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുള്ളത്. ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 888 SoC പ്രോസ്സസ്സറും 12 ജിബി റാമും ആണ് ഫോണിന്റെ പ്രധാന ആകർഷണങ്ങൾ.
പുതിയ ഫോണുകൾ സാംസങ് ഗാലക്‌സി S21 അൾട്രായ്ക്ക് കനത്ത വെല്ലുവിളിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എംഐ 11 അൾട്രായ്ക്ക് 12 ജിബി റാം, 256 ജിബി സ്റ്റോറേജ് (Storage) വേരിയന്റ് മാത്രമേ ഉള്ളു. ഈ വാരിയന്റിന്റെ വില് 69,999 രൂപയാണ്. സെറാമിക് വൈറ്റ് നിറത്തിൽ മാത്രമാണ് ഇപ്പോൾ ഈ ഫോൺ ലഭ്യമായിട്ടുള്ളത്. ഫോൺ എവിടെയാണ് വില്പനയ്ക്ക് എത്തിക്കുക എന്ന വിവരങ്ങൾ ഇനിയും വ്യക്തമാക്കിയിട്ടില്ല.
ALSO READ: Realme 8 Series: Samsung M51 ന് വെല്ലുവിളിയായി Realme 8 5G ഇന്ന് ഇന്ത്യയിലെത്തും
എംഐ 11 അൾട്രായ്ക്ക് ക്വാഡ് കർവോട് കൂടിയ 6.81 ഇഞ്ച് 2K WQHD + E4 അമോലെഡ് ഡിസ്‌പ്ലേയാണ് (Display) ഉള്ളത്. അത് കൂടാതെ ഫോണിന് 120 Hz റിഫ്രഷ് റേറ്റും 3200×1440 പിക്സൽ റെസല്യൂഷനുമാണ് ഉള്ളത്. ഇതുകൂടാതെ ഫോണിന്റെ മറ്റൊരു പ്രധാന പ്രത്യേകതയാണ് ഫോണിന് പിറകിലായി ഉള്ള നോട്ടിഫിക്കേഷന് വേണ്ടിയുള്ള മറ്റൊരു ചെറിയ ഡിസ്പ്ലേ. ക്യാമറയോട് അടുത്ത് തന്നെ ക്രമീകരിച്ചിരിക്കുന്ന ഈ സ്ക്രീനിന് 1.1 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഉള്ളത്. മാത്രമല്ല രണ്ട് ഡിസ്‌പ്ലേകൾക്കും കോർണിങ് ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷനും ക്രമീകരിച്ചിട്ടുണ്ട്.
ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 888 SoC പ്രോസ്സസ്സറാണ് ഫോണിന് ഉള്ളത്. 12 ജിബി റാം ഉള്ള ഫോണിന് 256 ജിബി ഇന്റെര്ണൽ സ്റ്റോറേജും ഉണ്ട്. ഷവോമിയുടെ MIUI 12 വിനോടൊപ്പം ഗൂഗിളിന്റെ ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. 5000 mAh ബാറ്ററിയോട് കൂടിയ ഫോണിന് 67 w ഫാസ്റ്റ് ചാർജിങ് സൗകര്യവും ഉണ്ട്.
ട്രിപ്പിൾ ക്യാമറ (Camera) സെറ്റപ്പാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. അതിൽ പ്രധാന സെൻസർ 50 മെഗാപിക്സൽ സാംസങ് ജിഎൻ2 ആണ്. അത് കൂടാതെ 48 മെഗാപിക്സലുകൾ വീതം അൾട്രാ വൈഡ് ലെൻസും, ടെലി മാക്രോ ലെൻസും ഉണ്ട്. ഇത് കൂടാതെ 20 മെഗാപിക്സലോട് കൂടിയ ഫ്രണ്ട് ക്യാമറയും ഫോണിനുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.