2020ന്റെ അവസാനത്തോടെയാണ് യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക് ഭീമൻ മെറ്റ തങ്ങളുടെ മെസെഞ്ചർ ആപ്ലിക്കേഷനായ വാട്സ്ആപ്പിൽ പണമിടപാട് സംവിധാനമേർപ്പെടുത്തുന്നത്. ആദ്യം ചുരുക്കം ചില ഉപഭോക്താക്കൾക്ക് മാത്രം നൽകിയിരുന്ന സേവനം പിന്നീട് 2021 പകുതിയോടെ വാട്സ്ആപ്പ് തങ്ങളുടെ എല്ലാ ഉപഭോക്താക്കളിലേക്കും എത്തിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

എന്നിരുന്നാലും വേണ്ടത്ര ക്യാഷ്ബാക്കുകൾ മറ്റ് ഓഫറുകൾ ഒന്നും വാട്സ്ആപ്പ് പേയ്മെന്റ് നൽകുന്നില്ല എന്നൊരു കാരണം കൊണ്ട് പലരും മറ്റ് പ്രമുഖ പണമിടപാട് ആപ്ലിക്കേഷനുകളുടെ സേവനങ്ങളിൽ തന്നെ ഉറച്ച് നിൽക്കുകയായിരുന്നു. എന്നാൽ അവരെ തങ്ങളുടെ പേയ്മെന്റ് സംവിധാനത്തിലേക്കെത്തിക്കാനായി വാട്സ്ആപ്പും ക്യാഷ്ബാക്ക് ഓഫറുകൾ ഏർപ്പെടുത്തി തുടങ്ങി. 


ALSO READ : FASTag Account Balance : ഫാസ്റ്റ്ടാഗ് അക്കൗണ്ടിലെ ബാലൻസ് പരിശോധിക്കേണ്ടത് എങ്ങനെ? ചെയ്യേണ്ടത് ഇത്രമാത്രം


ടെക് മാധ്യമങ്ങൾ പങ്കുവക്കുന്ന റിപ്പോർട്ടുകൾ പ്രകാരം 35 രൂപ ക്യാഷ്ബാക്കാണ് വാട്സ്ആപ്പ് തങ്ങളുടെ പണമിടപാട് സേവനങ്ങൾ നടത്തുന്ന ഉപഭോക്താക്കൾക്ക് ഉറപ്പ് നൽകുന്നത്. എന്നാൽ എല്ലാ പെയ്മെന്റുകൾക്കും റിവാർഡ് ലഭിക്കില്ല. ഉപഭോക്താവിന്റെ വാട്സ്ആപ്പ് കോൺടാക്ടിലുള്ള മൂന്ന് വ്യത്യസ്ത ആൾക്കാരിലേക്ക് നടത്തുന്ന പണമിടപാടുകൾക്ക് മാത്രമെ ക്യാഷ്ബാക്ക് കൂപ്പൺ ലഭ്യമാകു. അതായത് മൂന്ന് പെയ്മെന്റുകൾക്ക് ശേഷം ക്യാഷ്ബാക്ക് വീണ്ടെടുക്കാനും സാധിക്കില്ല. കൂടാതെ എല്ലാ ഉപഭോക്താക്കൾക്കായി തങ്ങൾ ഈ സേവനം ഏർപ്പെടുത്തിട്ടില്ലയെന്നും വാട്സ്ആപ്പ് വ്യക്തമാക്കുന്നുണ്ട്.


എങ്ങനെ അറിയാം നിങ്ങൾക്ക് വാട്സ്ആപ്പിൽ നിന്ന് ക്യാഷ്ബാക്ക് കൂപ്പൺ ലഭിക്കുമെന്ന്


1. ആപ്ലിക്കേഷനിലൂടെ പണമിടപാട് നടത്തിയതിന് ശേഷം ഒരു ഗിഫ്റ്റ് ഐക്കൺ അതിന് താഴെയായി കാണാൻ ഇടയായാൽ നിങ്ങൾക്ക് ക്യാഷ്ബാക്കിന് യോഗ്യത ഉണ്ടെന്ന് മനസ്ലിലാക്കാൻ സാധിക്കും.


2. കുറഞ്ഞത് 30 ദിവസമായി വാട്സ്ആപ്പ് ഉപഭോക്താവായിരിക്കണം.


3. ബാങ്ക് വിവരങ്ങൾ പേയ്മെന്റ് സേവനവുമായി ലയപ്പിച്ചിരിക്കണം. 


4. വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ വേർഷനായിരിക്കണം നിങ്ങൾക്ക് ഉപയോഗിക്കുന്നത് ഉറപ്പ് വരുത്തുക. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.