നമ്മുടെ സമ്പദ്‌വ്യവസ്ഥ ഡിജിറ്റൽ ആക്കാനായി കേന്ദ്ര സർക്കാർ വിവിധ വർഷങ്ങളായി നിരവധി നടപടികൾ സ്വീകരിച്ച് വരികെയാണ്. യുണൈറ്റഡ് പേയ്‌മെന്റ് ഇന്റർഫേസ് തുടങ്ങിയതും, എല്ലാ സർക്കാർ പദ്ധതികളും ഓൺലൈനിൽ ലഭ്യമാക്കിയതും ഇതിന്റെ ഭാഗമായിരുന്നു. ഇതുകൂടാതെ ടോൾ ബൂത്തുകളിലെ പേയ്‌മെന്റുകൾ ഡിജിറ്റൽ ആക്കാനായി സർക്കാർ ആരംഭിച്ച സംരംഭമാണ് ഫാസ്റ്റ്ടാഗ്.
റേഡിയോ ഫ്രീക്യൂൻസി ഐഡന്റിഫിക്കേഷൻ ടെക്നോളജി ഉപയോഗിച്ച് വണ്ടിയിൽ ലിങ്ക് ചെയ്തിരിക്കുന്ന അക്കൗണ്ടുകളിൽ നിന്ന് ടോൾബൂത്തുകളിൽ ഇ - പേയ്മെന്റ് നടത്തുന്ന രീതിയാണ് ഫാസ്റ്റ്ടാഗിന്റേത്. ഒരു ഫാസ്റ്റ് ടാഗ് ഇൻസ്റ്റാൾ ചെയ്‌താൽ, അതിന് 5 വർഷത്തെ കാലാവധിയാണ് ഉള്ളത്. ടോൾ ബൂത്തുകളിൽ പണം അടയ്ക്കാൻ ഈ അക്കൗണ്ടുകൾ ഇപ്പോഴും റീചാർജ് ചെയ്യാൻ ശ്രദ്ധിക്കണം. ഈ അക്കൗണ്ടുകളിൽ ബാലൻസ് പരിശോധിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം
എൻഎച്ച്എഐ പ്രീപെയ്ഡ് വാലറ്റ് ഉപയോഗിച്ച് ഫാസ്റ്റ്ടാഗ് അക്കൗണ്ടിലെ ബാലൻസ് പരിശോധിക്കേണ്ടത് എങ്ങനെ?
സ്റ്റെപ് 1 : നിങ്ങളുടെ സ്മാർട്ട്ഫോണിൽ ആപ്പ് സ്റ്റോറോ, പ്ലേ സ്റ്റോറോ തുറക്കുക
സ്റ്റെപ് 2 : നിങ്ങളുട ഫോണിൽ മൈ ഫാസ്റ്റ്ടാഗ് ആപ്പ് ഡൗൺലോഡ് ചെയ്യണം
സ്റ്റെപ് 3 : നിങ്ങളുടെ വിവരങ്ങൾ നൽകി ലോഗിൻ ചെയ്യണം
സ്റ്റെപ് 4 : ശേഷം ലഭിക്കുന്ന സ്‌ക്രീനിൽ നിന്ന് നിങ്ങൾക്ക് നിങ്ങളുടെ അക്കൗണ്ട് ബാലൻസ് മനസിലാക്കാം
ബാങ്ക് വഴി ഫാസ്റ്റ്ടാഗ് അക്കൗണ്ടിലെ ബാലൻസ് പരിശോധിക്കേണ്ടത് എങ്ങനെ?
സ്റ്റെപ് 1 : നിങ്ങളുടെ ഫാസ്റ്റ് ടാഗ് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള ബാങ്ക് അക്കൗണ്ടിന്റെ വെബ്സൈറ്റ് സന്ദർശിക്കുക
സ്റ്റെപ് 2 : നിങ്ങളുടെ വിവരങ്ങൾ നൽകി ഫാസ്റ്റാഗ് പോർട്ടലിൽ ലോഗിൻ ചെയ്യുക
സ്റ്റെപ് 3 : ഇതിൽ നിന്ന് നിങ്ങൾക്ക് ഫാസ്റ്റ്ടാഗ് അക്കൗണ്ടിലെ ബാലൻസ് പരിശോധിക്കാം.
എസ്എംഎസ് വഴി ഫാസ്റ്റ്ടാഗ് അക്കൗണ്ടിലെ ബാലൻസ് പരിശോധിക്കേണ്ടത് എങ്ങനെ?
നിങ്ങൾ ഓരോ തവണ ടോൾ ബൂത്തിൽ പണം അടയ്ക്കുമ്പോഴും, നിങ്ങൾ അടച്ച തുക, ബാലൻസ്, പണം അടച്ച ടോൾ ബൂത്ത് എന്നീ വിവരങ്ങൾ നിങ്ങൾക്ക് മെസ്സേജായി ലഭിക്കും.
മിസ് കാൾ വഴി ഫാസ്റ്റ്ടാഗ് അക്കൗണ്ടിലെ ബാലൻസ് പരിശോധിക്കേണ്ടത് എങ്ങനെ?
നിങ്ങൾ ഫാസ്റ്റ്ടാഗ് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പറിൽ നിന്ന് 91-8884333331 എന്ന നമ്പറിലേക്ക് മിസ്കാൾ അടിച്ചാൽ നിങ്ങൾക്ക് നിങ്ങളുടെ ഫാസ്റ്റ്ടാഗ് അക്കൗണ്ടിലെ ബാലൻസ് അറിയാൻ കഴിയും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...