ന്യു ഡൽഹി: പുതിയ നയം വൻ പ്രതിഷേധമായപ്പോൾ ഉപഭോക്തക്കളെ മയപ്പെടുത്താൻ പല തന്ത്രങ്ങളാണ് WhatsApp കഴിഞ്ഞ ദിവസങ്ങളിലായി പ്രയോ​ഗിച്ചു കൊണ്ടിരിക്കുന്നത്. അദ്യം സമൂഹമാധ്യമങ്ങൾ വഴി തങ്ങളുടെ നയത്തെ സംബന്ധിച്ചുള്ള വാ‍ർത്തകളും മറ്റുള്ളതും വെറും കിംവദന്തികൾ മാത്രമാണെന്ന് പറഞ്ഞുകൊണ്ട് വിശദീകരണങ്ങളായിരുന്നു. അതെ തുടർന്ന് പുതിയ നയം നടത്തുന്നത് മൂന്ന് മാസത്തേക്ക് താൽക്കാലികമായി മാറ്റിവെച്ചു. ഇപ്പോൾ ഇതാ വാട്സ്ആപ്പ് ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ടെത്തിയാണ് തങ്ങളുടെ പുതിയ നയത്തെ വിശദീകരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നേരത്തെ സമൂഹമാധ്യങ്ങളിലൂടെ അറിയിച്ച വിശദീകരണങ്ങളാണ് ആപ്പ് ഇപ്പോൾ നേരിട്ടെത്തി ഉപഭോക്താവിനെ അറിയിക്കുന്നത്. തങ്ങൾ ഉപഭോക്താവിന്റെ സ്വകാര്യതയെ മാനിക്കുന്നു, വാട്സ്ആപ്പിന് ഉപഭോക്താവിന്റെ മെസേജുകളോ ഫോൺ കോളുകളോ വായിക്കാനോ കേൾക്കാനോ സാധിക്കുന്നില്ല, ഉപഭോക്താവ് പങ്കുവെക്കുന്ന ലൊക്കേഷൻ വാട്സ്ആപ്പിന് കാണാൻ സാധിക്കില്ല, ഫേസ്ബുക്കുമായി (Facebook) ഉപഭോക്താവിന്റെ കോൺടാക്ട്ടുകൾ പങ്കുവെക്കിലെന്നുമാണ് വാട്സ്ആപ്പ് നൽകുന്ന ഉറപ്പ്. ഇതെല്ലാം ഉപഭോക്താവിന്റെ സ്റ്റാറ്റസിൽ നേരിട്ടെത്തിയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.


ALSO READ: WhatsApp മുട്ട് മടക്കി ; February 8ന് അക്കൗണ്ടുകൾ Delete ചെയ്യില്ല


വൻ തോതിലുള്ള ഉപഭോക്താക്കളുടെ പാലയാനമാണ് WhatsApp ഇപ്പോൾ നേരിട്ടു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ് ദിവസം പുതിയ നയം നടപ്പിലാക്കുന്നത് മൂന്ന് മാസത്തേക്ക് മാറ്റി വെച്ചത് ഇത് തടയാനുള്ള വാട്സ്ആപ്പിന്റെ തന്ത്രമാണെന്നാണ് വിദഗ്ധർ പറയുന്നത്. നയം നടത്തുന്നതിനായി ഒരു നിശ്ചിത സമയം നീട്ടി അതിനുള്ളിൽ തങ്ങളുടെ ഭാ​ഗം വിശദീകരിക്കുക എന്നാണ് വാട്സ്ആപ്പ് ഇതിലൂടെ ശ്രമിക്കുന്നത്.


ALSO READ: ഷവോമി അടക്കം 11 കമ്പനികളെ അമേരിക്കയിൽ നിരോധിച്ചു


അതിനിടെ ആപ്പിന്റെ സ്വാകര്യ നയത്തെ (WhatsApp Privacy Policy) പ്രതിഷേധിച്ച നിരവധി പേർ വാട്സ്ആപ്പിൽ നിന്ന് മറ്റ് ആപ്ലിക്കേഷനിലേക്ക് പാലയനം ചെയ്തു. ഇതിലൂടെ വൻ തോതിൽ തങ്ങളുടെ ഉപഭോക്താക്കളെ നഷ്ടമായതോടെ വാട്സ്ആപ്പ് തങ്ങളുടെ നിലപാട് മയപ്പെടുത്താൻ തുടങ്ങി. സി​ഗ്നൽ ടെലി​ഗ്രാം തുടങ്ങിയ ആപ്ലിക്കേഷനിലേക്ക് വൻ തോതിൽ ഉപഭോക്താക്കൾ മാറിയപ്പോളാണ് വാട്സ്ആപ്പ് തങ്ങളുടെ നയം മയപ്പെടുത്താൻ ആരംഭിച്ചത്. അദ്യം ഇത് ബിസിനെസ്സ് അക്കൗണ്ടുകൾക്ക് മാത്രമാണ് ഈ നയമെന്നും സ്വകാര്യ അക്കൗണ്ടുകൾക്ക് ഇത് ബാധികമല്ലന്നും വാട്സ്ആപ്പ് അറിയിച്ചു. പിന്നാലെ ആരുടെയും ഡേറ്റയിൽ തങ്ങൾ കയറി ഇടപെടാറില്ലെന്നും എല്ലാം എൻഡ് ടു എൻഡ് എൻക്രിപ്റ്റഡാണെന്നും അറിയിച്ചു. എങ്കിലും പാലായനം മാത്രം കുറഞ്ഞില്ല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.