ഷവോമി അടക്കം 11 കമ്പനികളെ അമേരിക്കയിൽ നിരോധിച്ചു

കൂടുതൽ നിരോധനം ഉണ്ടാവുമെന്നും സൂചനയുണ്ട്

Written by - Zee Malayalam News Desk | Last Updated : Jan 15, 2021, 06:44 PM IST
  • പ്രസിഡന്റ് ജോ ബൈഡൻ അധികാരമേൽക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ചൈനയ്‌ക്കെതിരെ യുഎസിന്റെ നിർണായക നീക്കം.
  • ചൈനീസ് സൈന്യവുമായി ഈ കമ്പനികൾ ബന്ധം പുലർത്തുന്നുണ്ടെന്നാണ് അമേരിക്കയുടെ കണ്ടെത്തൽ.
  • അമേരിക്കന്‍ നടപടിയെ തുടര്‍‍ന്ന് ഹോങ്കോങ്ങ് വിപണിയില്‍ ഷവോമിയുടെ ഓഹരികള്‍ 11 ശതമാനം ഇടിഞ്ഞു.
ഷവോമി അടക്കം 11 കമ്പനികളെ അമേരിക്കയിൽ നിരോധിച്ചു

വാഷിംഗ്ടൺ: അങ്ങിനെയൊന്നും ചൈനയെ വിടാൻ ഉദ്ദേശമില്ലെന്ന് ആവർത്തിച്ച് പറയുകയാണ് അമേരിക്ക. ഇത്തവണ ഷവോമി ഉൾപ്പെടെ 11 ചൈനീസ് കമ്പനികളെ അമേരിക്ക കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയാണ് അമേരിക്ക ചൈനക്ക് തിരിച്ചടി നൽകിയത്.ഈ കമ്പനികളിൽ നിക്ഷേപം നടത്തുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഷവോമി, ചൈന നാഷണൽ ഓഫ്‌ഷോർ ഓയിൽ കോർപ്പേറഷൻ, ചൈനയിലെ ഏറ്റവും വലിയ ചിപ്പ് മേക്കർ സെമികണ്ടക്ടർ മാനുഫാക്ട്ചറിംഗ് ഇന്റർനാഷണൽ കോർപ്പറേഷൻ എന്നിവ ഉൾപ്പെടെയുള്ള കമ്പനികളെയാണ് അമേരിക്ക കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത്. കൊമാക്, ലോകോംഗ് ടെക്‌നോളജി കോർപ്പറേഷൻ, ഗോവിൻ സെമികണ്ടക്ടർ കോർപ്പറേഷൻ, ഗ്ലോബൽ ടോൺ കമ്മ്യൂണിക്കേഷൻ ടെക്‌നോളജി, മൈക്രോ ഫാബ്രിക്കേഷൻ എക്യുപ്‌മെന്റ് എന്നിവയാണ് കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ പ്രമുഖ കമ്പനികൾ.

ALSO READവീഡിയോ കോളുകൾക്ക് പിന്നിൽ തട്ടിപ്പ് വീരന്മാരാകാം; മുന്നറിയിപ്പുമായി Kerala Police

നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അധികാരമേൽക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ചൈനയ്‌ക്കെതിരെ യുഎസിന്റെ നിർണായക നീക്കം. ചൈനീസ് സൈന്യവുമായി ഈ കമ്പനികൾ ബന്ധം പുലർത്തുന്നുണ്ടെന്നാണ് അമേരിക്കയുടെ കണ്ടെത്തൽ.അമേരിക്കന്‍ നടപടിയെ തുടര്‍‍ന്ന് ഹോങ്കോങ്ങ് വിപണിയില്‍ ഷവോമിയുടെ ഓഹരികള്‍ 11 ശതമാനം ഇടിഞ്ഞു.ചൈനയുടെ Apple എന്ന് അറിയിപ്പെടുന്ന ഷവോമിയുടെ വിലകുറഞ്ഞ സ്മാര്‍ട്ട്ഫോണിന് ആഗോള വ്യാപകമായി തന്നെ വലിയ ഡിമാൻഡുണ്ട്.

ALSO READAmazon Academy: വിദ്യാഭ്യാസ മേഖലയിലേയ്ക്കും ആമസോണ്‍, മത്സരാര്‍ഥികള്‍ക്കായി 'ആമസോണ്‍ അക്കാദമി'

ചൈനയിലേ ബെയ്‌ജിങ്ങ്‌ ആസ്ഥാനമായ ഒരു സ്വകാര്യ ഇലക്ട്രോണിക്സ് കമ്പനി ആണ് ഷവോമി ഇൻക്. ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ സ്മാർട്ട്‌ഫോൺ നിർമാതാക്കളായ അവർ 2015 -ൽ 70.8 ദശലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചു. സ്മാർട്ട്‌ഫോണുകളുടെയും അനുബന്ധ ഉപകരണങ്ങളുടെ രൂപകല്പന, ഉത്പാദനം, വില്പന എന്നിവയിൽ ഏർപ്പെട്ടിരുന്ന കമ്പനിക്ക് ലോകമെമ്പാടും അഞ്ച് ശതമാനം വിപണി വിഹിതമാണുള്ളത്. ഷവോമി മി 4, മി നോട്ട്, റെഡ്‌മി നോട്ട്, മി പാഡ് തുടങ്ങിയ ഉപകരണങ്ങൾ ആണ് കമ്പനിയെ ശ്രദ്ധേയമാക്കിയത്

Trending News