മുംബൈ: ലോക ബാങ്കിന്‍റെ സിഇഒ ക്രിസ്റ്റലീന ജോര്‍ജിയാവയാണ് മുംബൈ ലോക്കല്‍ ട്രെയിനില്‍ യാത്ര ചെയ്തത്. ലോകബാങ്കുമായി സഹകരിച്ച് സബര്‍ബന്‍ റെയില്‍വേയുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനാണ് ക്രിസ്റ്റലീന ട്രെയിന്‍ യാത്ര നടത്തിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING


ജോര്‍ജിയവയുടെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ ലോക്കല്‍ ട്രെയിന്‍റെ ടിക്കെറ്റെടുത്ത് സാധാരണക്കാര്‍ക്കൊപ്പം സഞ്ചരിച്ചാണ് ഇവര്‍ വ്യത്യസ്തയായത്. ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായും ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലുമായും മറ്റു ഉന്നതോദ്യോഗസഥരുമായും ഇവര്‍ ഇന്ന് ചര്‍ച്ച നടത്തുന്നുണ്ട്. ലോക ബാങ്കുമായി ചേര്‍ന്ന് സര്‍വശിക്ഷാ അഭിയാന്‍ നടത്തുന്ന ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കായുള്ള പരിപാടിയിലും ഇവര്‍ സംബന്ധിക്കും.



കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലുമായും ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റലിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പുറമെ രാജ്യത്തെ പല സാമ്പത്തിക വിദഗ്ദ്ധരായും ചര്‍ച്ച നടത്തി. ആഗോള സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ വലിയ പങ്കു വഹിച്ചതായി അവര്‍ പറഞ്ഞു.