New Delhi: ഷയോമി റെഡ്മി നോട്ട് 10 (Xiaomi Redmi) മാർച്ച് പത്തോടെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫെബ്രുവരി 10 നാണ് ഷയോമി റെഡ്മി നോട്ട് 10 മാർച്ചോട് കൂടി ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് ചൈനീസ് കമ്പനി അറിയിച്ചത്, പക്ഷെ തീയതി ഇനിയും വ്യക്തമാക്കിയിട്ടില്ല.  എന്നാൽ ഇ കോമേഴ്‌സ് പ്ലാറ്റഫോമായ ആമസോൺ (Amazon)പുറത്തവിടുന്ന വിവരങ്ങൾ അനുസരിച്ച്  ഷയോമി റെഡ്മി നോട്ട് 10, റെഡ്മി നോട്ട് 10 പ്രൊ എന്നിവയുടെ 4G, 5G വേരിയന്റ് ഫോണുകൾ വിപണിയിൽ ഇറക്കുന്നുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയിലെ മികച്ച ബജറ്റ് ഫോണുകളിൽ (Budget Phone) ഒന്നായി ഷയോമി റെഡ്മി നോട്ട് 10 മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോണിന്റെ വില ഇനിയും വ്യക്തമാക്കിയിട്ടില്ല എങ്കിലും ഫോണിന്റെ 5G വേരിയന്റ് മോട്ടോ G 5G, റിയൽ‌മെ X7 (Realme), Mi 10i എന്നിവർക്ക് പറ്റിയ എതിരാളിയാകാൻ സാധ്യതയുണ്ട്. സാധാരണ നിലയിൽ റെഡ്മി നോട്ടിന്റെ വില 10000 രൂപയ്ക്ക് താഴെയും പ്രൊ വാരിയന്റിന് 20000 രൂപയ്ക്ക് ഉള്ളിലുമാണ് വില.


ALSO READ: Samsung Galaxy F62 ഫെബ്രുവരി 15ന് ഇന്ത്യയിലെത്തും; ഫോണിന്റെ Price, ഫീച്ചറുകൾ തുടങ്ങി അറിയേണ്ടതെല്ലാം


റെഡ്മി നോട്ട് 10ന് 90Hz-ഓട് കൂടിയ IPS LCD ഡിസ്പ്ലേ ആയിരിക്കുമെന്നാണ് വിശ്വസിക്കുന്നത്.  റെഡ്മി നോട്ട് 10ന് 12000 രൂപയും റെഡ്മി 10 പ്രൊയ്ക്ക് (Redmi)16999 രൂപയും വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോണിന്റെ ബേസ് മോഡലിന്  4GB RAM മും 64GB ഇന്റെര്ണല് സ്റ്റോറേജുമാണ് പ്രതീക്ഷിക്കുന്നത്. റെഡ്മി നോട്ട് 10 ഗ്രേ, വൈറ്റ്, ഗ്രീൻ നിറങ്ങളിലും,  റെഡ്മി നോട്ട് 10 പ്രൊ ബ്രോൺസ്, നീല, ഗ്രേയ് എന്നീ നിറങ്ങളിലും എത്താനാണ് സാധ്യത.


ALSO READ: Infinix Smart 5 ഇന്ത്യയിലെത്തി; Realme, Xiaomi ഫോണുകൾക്ക് പുതിയ എതിരാളിയാകുമോ ഈ ബജറ്റ് ഫോൺ?


റെഡ്മി നോട്ട് 10 പ്രൊ 5G വേരിയന്റ് ക്വാൽകോം സ്‌നാപ്ഡ്രാഗൺ 730 ജി SoCയോട് കൂടിയും 4G വേരിയന്റ് സ്‌നാപ്ഡ്രാഗൺ 750 ജി ചിപ്‌സെറ്റോടും കൂടിയായിരിക്കും വരിക. റെഡ്മി നോട്ട് 10ന് 48 മെഗാപിക്സൽ ക്വാഡ് റിയർ ക്യാമറ (Camera) സെറ്റപ്പ് ഉണ്ടായിരിക്കാനാണ് സാധ്യത.  അതേസമയം റെഡ്മി നോട്ട് 10 പ്രൊയ്ക്ക് 68 മെഗാപിക്സൽ ക്വാഡ് റിയർ ക്യാമറ സെറ്റപ്പാണ് പ്രതീക്ഷിക്കുന്നത്.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.