Bengaluru: ചൈനയിലെ ഷെൻസെൻ ആസ്ഥാനമായ ട്രാൻഷൻ ഹോൾഡിംങിസ് പുറത്തിറക്കിയ പുതിയ ഫോൺ ഇൻഫിനിക്സ് സ്മാർട്ട് 5 ഇന്ത്യയിൽ അവതരിപ്പിച്ചു. ഇൻഫിനിക്സ് സ്മാർട്ട് 4 ന്റെ പിൻഗാമിയായി ആണ് ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. 6000 mAh ആണ് ഫോണിന്റെ ബാറ്ററി, മാത്രമല്ല ഡ്യൂവൽ റിയർ ക്യാമറയാണ് ഫോണിനുള്ളത്.
ഫ്ലിപ്പ്കാർട്ടിൽ (Flipkart) 7199 രൂപയ്ക്കാണ് ഈ ഫോൺ എത്തുന്നത്. ഫെബ്രുവരി 18 മുതൽ ഈ ഫോൺ ഫ്ലിപ്പ്കാർട്ടിൽ നിന്ന് വാങ്ങാൻ സാധിക്കും. റിയൽമി C12, ഷിയോമി റെഡ്മി 9 പ്രൈം, സാംസങ് ഗാലക്‌സി M02 (Realme C12, Xiaomi Redmi 9 Prime,Samsung Galaxy M02) എന്നീ ഫോണുകളോട് എതിരിട്ട് നിൽക്കുന്ന രീതിയിലുള്ള ഫീച്ചേഴ്സാണ് Infinix Smart 5 നുള്ളത്.
ALSO READ: Nokia 5.4 India യിലെത്തി; ഫോണിന്റെ ക്യാമറ, ഫീച്ചറുകൾ തുടങ്ങി അറിയേണ്ടതെല്ലാം
4,000 രൂപയോളം വരുന്ന ജിയോ (Jio) ആനുകൂല്യങ്ങൾ, 2,000 രൂപയോളം വരുന്ന 40 ജിയോ ക്യാഷ്ബാക്ക് വൗച്ചറുകൾ (349 രൂപ റീചാർജ് ചെയ്യുമ്പോൾ 50 രൂപയുടെ വൗച്ചർ), 2,000 രൂപ വിലയുള്ള ബ്രാൻഡ് കൂപ്പണുകൾ എന്നിവയും ഈ സ്മാർട്ട്‌ഫോണിനൊപ്പം ലഭിക്കും.
6.82 ഇഞ്ച് എച്ച്ഡി + സിനിമാറ്റിക് ഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേ, മീഡിയടെക് ഹീലിയോ ജി 25 പ്രോസസറുമാണ് ഈ ഫോണിനുള്ളത്. 2 ജിബി RAM നോടും 32 ജിബി സ്റ്റോറേജിനോടുമൊപ്പമാണ് ഫോണെത്തുന്നത്. ക്വാഡ്-എൽഇഡി ഫ്ലാഷ് സപ്പോർട്ടോട് കൂടിയ 13 മെഗാപിക്സൽ ഡ്യൂവൽ റിയർ ക്യാമറയും. സെൽഫിക്കായി 8 മെഗാപിക്സൽ ക്യാമറയുമാണുള്ളത് (Camera).
ALSO READ: Samsung Galaxy A12 ഉടൻ ഇന്ത്യയിലെത്തും; പ്രത്യേകതകൾ എന്തൊക്കെ?
കൂടാതെ, ഇൻഫിനിക്സ് സ്മാർട്ട് 5 ന് ഡ്യുവൽ സിം സപ്പോർട്ട്, വൈ-ഫൈ (Wi-Fi), ബ്ലൂടൂത്ത് വേർഷൻ 5.0, Dual 4G VoLTE റിയർ മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ എന്നിവയും ഉണ്ട്. 4 നിറങ്ങളിലാണ് ഫോൺ എത്തുന്നത്. മൊറാണ്ടി ഗ്രീൻ, പർപ്പിൾ, ഈജിയൻ ബ്ലൂ, ഒബ്സിഡിയൻ ബ്ലാക്ക് എന്നിവയാണ് അവ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.