ന്യൂഡൽഹി: കുറഞ്ഞ ബജറ്റിൽ ഉപഭോക്താക്കൾക്ക് മികച്ച സവിശേഷതകളുള്ള ഫോണുകൾ നൽകുന്ന കമ്പനിയായി ഷയോമിയുടെ സബ് ബ്രാൻഡായ റെഡ്മി മാറികഴിഞ്ഞിരിക്കുകയാണ്.
ഇന്ത്യൻ വിപണിയിൽ റെഡ്മിയ്ക്ക് ധാരാളം ആരാധകരാണ് ഉള്ളത്. ഉപയോക്താക്കളുടെ അഭിരുചി മനസ്സിലാക്കി കൊണ്ട് ചില പ്രത്യേക സവിശേഷതയുള്ള ഫോണുകളാണ് കമ്പനി എപ്പോഴും പുതിയതായി അവതരിപ്പിക്കുന്നത്.
ഇപ്പോഴിതാ ഷാവോമിയുടെ Redmi K30 Pro വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. മാർച്ച് 24 ന് ചൈനയിൽ നടന്ന പരിപാടിയിലാണ് Redmi K30 Pro അവതരിപ്പിച്ചത്.
Also read: റെഡ്മി കെ30 പ്രോയുടെ ഡിസൈന്‍ ചോര്‍ന്നു; സസ്പെന്‍സും പൊളിഞ്ഞു!!
ഇത് സ്‌നാപ്ഡ്രാഗണ്‍ 865 ചിപ്‌സെറ്റ് ഉപയോഗിക്കുന്ന മികച്ച ഫോണാണിത്. സൂപ്പർ ബ്ല്യൂടൂത്ത് ഉൾപ്പെടെയുള്ള പല സവിശേഷതകളും ഈ ഫോണിന് ഉണ്ട്.
ഇത് ഒരു പുതിയ സൂപ്പർ നൈറ്റ് സീൻ 2.0 പ്രദർശിപ്പിക്കുന്നുണ്ട് അതുകൊണ്ടുതന്നെ ആകാർഷകമായ എക്സ്പോഷർ നിയന്ത്രണങ്ങളും മികച്ച ലോ ലൈറ്റ് പെർഫോമൻസും നല്കാൻ ഇതിനാകും.
Also read: ദിവസ കൂലിക്കാർക്ക് സഹായഹസ്തവുമായി സാനിയ മിർസ
ഷാവോമിക്ക് എംഐ 10 ന്റെ മോഡൽ ലൈനപ്പ് പ്രകാരം വൈഡ് ആംഗിൾ ക്യാമറ, ഡെപ്ത്ത് ക്യാമറ, മാക്രോ ക്യാമറ എന്നിവ ഉണ്ട്.
ഫോണിന് 6 .67 ഇഞ്ച് ഫുൾ എച്ച്ഡി എഎംഒഎൽ ഇഡി ഡിസ്പ്ലേയാണുള്ളത്. K30 Pro 5 ജിയുടെ 6 ജിബി 128 പതിപ്പിന് 32372 രൂപയും 8 ജിബി 128 ജിബി പതിപ്പിന് വില 36690 രൂപയും 8 ജിബി 258 ജിബി പതിപ്പിന് 39929 രൂപയുമായിരിക്കും വില.
എന്നാൽ K30 Pro 5 സൂം ഫോണിന് രണ്ട് പതിപ്പുകളുണ്ട്. ബേസ് മോഡലിന് 41008 രൂപയും, 8 ജിബി 258 ജിബി പതിപ്പിന് 43167 രൂപയുമാണ് വില.