ലാഹോര്‍: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയ്യിദിന് വീട്ടുതടങ്കലില്‍ നിന്ന് മോചനം. പാക്-പഞ്ചാബ് പ്രവിശ്യയിലെ ജുഡീഷ്യല്‍ റിവ്യൂ ബോര്‍ഡാണ് നിരോധിത സംഘടനയായ ജമഅത്ത് ഉദ്ദവ തലവനായ ഹാഫിസ് സയ്യിദിന് മോചനം അനുവദിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജനുവരി മുതല്‍ വിട്ടുതടങ്കലില്‍ ആണ് ഹാഫിസ് സയ്യിദ്. പൊതുജനങ്ങളുടെ സുരക്ഷ പരിഗണിച്ച്‌ സയ്യിദിന്‍റെ വീട്ടുതടങ്കല്‍ നീട്ടണമെന്ന്പാകിസ്ഥാന്‍റെ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ സയ്യിദ് ലാഹോര്‍ ഹൈക്കോടതിയെ സമീപിച്ചു. സയ്യിദ്ദിന്‍റെ വീട്ടുതടങ്കല്‍ നീട്ടുന്നതിന് ജുഡീഷ്യല്‍ റിവ്യൂ ബോര്‍ഡിന്‍റെ അനുമതി കൂടി ആവശ്യമായിരുന്നു. ആഭ്യന്തരമന്ത്രാലയത്തിന്‍റെ ശുപാര്‍ശ ബോര്‍ഡ് തള്ളിയതിനെ തുടര്‍ന്നാണ് സയ്യിദിന് വീട്ടുതടങ്കലില്‍ നിന്ന് മോചനം ലഭിച്ചത്. 


കഴിഞ്ഞ മാസം സയ്യിദിന്‍റെ കേസ് പരിഗണിച്ച ജുഡീഷ്യല്‍ റിവ്യൂ ബോര്‍ഡ് വീട്ടുതടങ്കല്‍ 30 ദിവസത്തേക്ക് നീട്ടിയിരുന്നു. ഇത് വീണ്ടും നീട്ടണമെന്ന ആഭ്യന്തരമന്ത്രാലയത്തിന്‍റെ ആവശ്യമാണ് ബോര്‍ഡ് നിരസിച്ചത്. നിലവില്‍ സയ്യിദിനെതിരെ കേസില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബോര്‍ഡ് സര്‍ക്കാരിന്‍റെ ആവശ്യം തള്ളിയത്. 


ജനുവരിയിലാണ് സയ്യിദിനെയും നാല് കൂട്ടാളികളെയും ഭീകരവിരുദ്ധ നിയമം അനുസരിച്ച് വീട്ടുതടങ്കലില്‍ ആക്കിയത്. നാല് കൂട്ടാളികളുടെ വീട്ടുതടങ്കല്‍ ഒക്ടോബറില്‍ ഇളവ് ചെയ്തു. നിരോധിത സംഘടനയായ ജമാത് ഉദ്ദവ തലവനായ ഹാഫീസ് സയ്യിന്‍റെ തലയ്ക്ക്  10 മില്യൺ ഡോളറാണ് അന്താരാഷ്ട്ര തലത്തിൽ വിലയിട്ടിരിക്കുന്നത്.