കറാച്ചി: മുംബൈ ഭീകരാ​ക്രമണത്തി​ന്‍റെ സൂത്രധാരൻ ഹാഫീസ്​ സയീദ്​ പാകിസ്ഥാൻ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തയ്യാറാവുകയാണെന്ന്‍ റിപ്പോര്‍ട്ട്​. 2018ല്‍ പാക്കിസ്ഥാനിൽ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മിലി മുസ്​ലിം ലീഗ്​ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായിട്ടാകും ഹാഫീസ്​ സയീദ്​ മത്സരിക്കുക.


അടുത്ത വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മിലി മുസ്​ലിം ലീഗ്​ തീരുമാനിച്ചിട്ടുണ്ട്​. താനും അവര്‍ക്കൊപ്പമുണ്ടാവും. സ്വാതന്ത്ര്യത്തിനായി നിലകൊള്ളുന്ന കശ്​മീരി ജനതക്ക്​ വേണ്ടിയാണ്​ തന്‍റെ പോരാട്ടമെന്നും സയീദ് പറഞ്ഞു.  ഈ വര്‍ഷം ജനുവരി മുതല്‍ ഹാഫീസ്​ സയീദ്​ പാക്കിസ്ഥാനിൽ വീട്ടുതടങ്കലിലായിരുന്നു. നവംബര്‍ 24ന്​ വീട്ടുതടങ്കലില്‍ നിന്ന്​ ഹാഫീസ്​ സയീദിനെ മോചിപ്പിച്ചു. ഹാഫീസിനെ മോചിപ്പിച്ചതിനെതിരെ ഇന്ത്യയും അമേരിക്കയും ശക്​തമായി രംഗത്തെത്തിയിരുന്നു.