അഫ്ഗാന്‍: അഫ്ഗാൻ തലസ്ഥാനമായ കാബൂളില്‍ ഇന്ന് രാവിലെയുണ്ടായ രണ്ട് സ്ഫോടനങ്ങളില്‍ 40 പേർ കൊല്ലപ്പെട്ടു. കാബൂളിലെ ഷിയാ സാംസ്കാരിക കേന്ദ്രത്തിന് സമീപമായിരുന്നു സ്ഫോടനം. അപകടത്തില്‍ മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ ചാവേറുകളാണെന്ന് സംശയിക്കുന്നതായി ആഭ്യന്തര മന്ത്രാലയ വക്താവ് നജീബ് ഡാനിഷ് പറഞ്ഞു. തബയാന്‍ സാംസ്‌കാരിക കേന്ദ്രമായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നും അഫ്ഗാന്‍ അധിനിവേശത്തിന്‍റെ 38-ാം വാര്‍ഷിക അനുസ്മരണ സമ്മേളനം തബയാനില്‍ നടക്കുമ്പോഴായിരുന്നു സ്‌ഫോടനങ്ങളുണ്ടായതെന്നും മറ്റൊരു ആഭ്യന്തര മന്ത്രാലയ വക്താവ് നസ്രത്ത് റഹിമി പറഞ്ഞു.


സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ഥികളാണ് കൊല്ലപ്പെട്ടവരില്‍ അധികവും. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്‌.