Yemen Stampede: യമനിൽ സക്കാത്ത് വിതരണത്തിനിടയിൽ തിക്കും തിരക്കും; 85 പേർ കൊല്ലപ്പെട്ടു, നിരവധിപേർക്ക് പരിക്ക്
Yemen Stampede: പെരുന്നാളിന് മുന്നോടിയായി വ്യാപാരികളുടെ നേതൃത്വത്തില്‍ ജനങ്ങള്‍ക്ക് സഹായം നല്‍കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.
സന: യമന്‍ തലസ്ഥാനമായ സനയില്‍ തിക്കിലും തിരക്കിലും പെട്ട് 85 ലധികം പേർ കൊല്ലപ്പെട്ടു. സംഭവത്തില്‍ നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. റംസാനോട് അനുബന്ധിച്ച് ഓൾഡ് സിറ്റിയിൽ വ്യാപാരികൾ സംഘടിപ്പിച്ച സക്കാത്ത് വിതരണ പരിപാടിയിൽ പങ്കെടുക്കാനെത്തിയവരാണ് തിക്കിലും തിരക്കിലും പെട്ട് മരണമടഞ്ഞത്.
പെരുന്നാളിന് മുന്നോടിയായി വ്യാപാരികളുടെ നേതൃത്വത്തില്‍ ജനങ്ങള്‍ക്ക് സഹായം നല്‍കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. സംഭവത്തിൽ പരിഭ്രാന്തരായ ജനങ്ങള്‍ ഓടിയതും ദുരന്തത്തിന്റെ ആക്കം കൂട്ടി.
Also Read: Surya Grahan 2023: ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ഈ 3 രാശിക്കാർക്ക് നൽകും ഭാഗ്യവും സമ്പത്തും!
5000 യെമനി റിയാലിന്റെ സഹായം കൈപ്പറ്റാനാനാണ് ഇവരെത്തിയത് എന്നാണ് റിപ്പോര്‍ട്ടുകളിൽ പറയുന്നത്. അപകടത്തില്‍ മരിച്ചവരെയും പരിക്കേറ്റവരെയും സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രാദേശിക അധികാരികളുമായി ഏകോപനം നടത്താതെ ക്രമരഹിതമായി ഫണ്ട് വിതരണം ചെയ്തതാണ് അപകടത്തിന് കാരണമെന്നാണ് അബ്ദുൽ ഖാലിഖ് അൽ അഗ്രി പറഞ്ഞത്. പരിക്കേറ്റവരിൽ 13 പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. പരിപാടി സംഘടിപ്പിച്ച സ്‌കൂൾ വിമതർ ഉടനടി അടച്ചുപൂട്ടുകയും മാധ്യമപ്രവർത്തകർക്കുൾപ്പെടെയുള്ളവർക്ക് പ്രവേശനം തടയുകയും ചെയ്തു. സംഭവത്തിൽ രണ്ട് സംഘാടകരെ കസ്റ്റഡിയിലെടുത്തതായിട്ടാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...