സൂറത്ത്: മാനനഷ്ടക്കേസില്‍ വിചാരണ കോടിതിയുടെ വിധി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച അപ്പീല്‍ സൂറത്ത് സെഷന്‍സ് കോടതി തള്ളി. വിധിക്ക് സ്‌റ്റേ നല്‍കിയില്ല അതുകൊണ്ടുതന്നെ ലോക്‌സഭാ അംഗത്വത്തില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ അയോഗ്യത തുടരും.
അപകീര്‍ത്തിക്കേസില്‍ മജിസ്‌ട്രേറ്റ് കോടതി കുറ്റക്കാരനെന്ന് വിധിച്ചത് സ്റ്റേ ചെയ്യണമെന്നായിരുന്നു സൂറത്ത് സെഷന്‍സ് കോടതിയില്‍ രാഹുല്‍ ഗാന്ധി സമർപ്പിച്ച അപ്പീൽ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. ഈ ഹർജിയാണ് ഇന്ന് സൂറത്ത് കോടതി തള്ളിയത്. ഇനി ഹൈക്കോടതിയെ സമീപിക്കുകയെന്ന ഒറ്റവഴിയെ യാണ് രാഹുലിന് മുന്നിലുള്ളൂ. അതിനുള്ള തയ്യാറെടുപ്പ് രാഹുലിന്റെ അഭിഭാഷക സംഘം നടത്തിയിട്ടുണ്ടെന്നാണ് വിവരം.
Also Read: Surya Grahan 2023: ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം ഈ 3 രാശിക്കാർക്ക് നൽകും ഭാഗ്യവും സമ്പത്തും!
2019 ഏപ്രിൽ 13 ന് കോലാറിൽ നടത്തിയ തിരഞ്ഞെടുപ്പ് പ്രസംഗത്തിൽ മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിലാണ് രാഹുലിനെ മാർച്ച് 23 ന് സൂറത്ത് മജിസ്ട്രേറ്റ് കോടതി രണ്ടുവർഷം തടവിന് ശിക്ഷിച്ചത്. ഈ വിധി ബിജെപി നേതാവും എംഎൽഎയുമായ പൂർണേഷ് മോദിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...