അഫ്ഗാനിലെ ഒരു പ്രധാന നഗരമായ കുണ്ഡൂസിൽ ഞായാറാഴ്ച അഫ്ഗാൻ സൈന്യവും താലിബാനും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ ഉണ്ടായി. അഫ്‌ഗാനിസ്ഥാനിലെ ഒരു പ്രധാനപ്പെട്ട പ്രവിശ്യ നഗരമാണ് കുണ്ഡൂസ്. അതിഭീകരമായ ഏറ്റുമുട്ടലാണ് അഫ്ഗാനിൽ നടന്ന കൊണ്ടിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

വെള്ളിയാഴ്ച്ചയ്ക്ക് ശേഷം താലിബാൻ (Taliban) രണ്ട് പ്രവിശ്യ തലസ്ഥാനങ്ങൾ പിടിച്ചെടുത്തിരുന്നു. എന്നാൽ കുണ്ഡൂസ് പിടിച്ചെടുത്താൽ കൂടുതൽ ഗുരുതരമാകും. കുണ്ഡൂസ് പ്രവിശ്യ തലസ്ഥാനം പിടിച്ചെടുത്താൽ താലിബാൻ ആക്രമണം ആരംഭിച്ചതിന് ശേഷം പിടിച്ചെടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട നഗരമായിരിക്കും കുണ്ഡൂസ്.


ALSO READ: അഫ്​ഗാനിസ്ഥാനിലെ സരാഞ്ച് ന​ഗരം പിടിച്ചെടുത്തതായി Taliban


അഫ്ഗാൻ സൈന്യം ഗ്രാമ പ്രദേശങ്ങളിൽ നിന്ന് മിക്കവാറും വിട്ട് നിൽക്കുകയാണ്. ഈ തീവ്രവാദികളുടെ വളരെയധികമായി കൊണ്ടിരിക്കുകയാണ്. അതെ സമയം അഫ്ഗാൻ സൈന്യം ഇപ്പോൾ നഗരങ്ങളെ താലിബാനിൽ നിന്നും സംരക്ഷിക്കാം ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. വിവിധ നഗരങ്ങളിൽ അഫ്ഗാനിസ്ഥാൻ (Afghanistan)  സൈന്യവു താലിബാനും തമ്മിൽ സംഘർഷം തുടരുകയാണ്.


ALSO READ: Tokyo Train Stabbing: ട്രെയിനിൽ കത്തിയാക്രമണം, ടോക്യോയിൽ സുരക്ഷ വർധിപ്പിച്ചു


താലിബാൻ വെള്ളിയാഴ്ച്ച ആദ്യത്തെ പ്രവിശ്യാ തലസ്ഥാനം, നിമ്രോസിലെ സരഞ്ജ് പിടിച്ചെടുത്തിരുന്നു അതിന്  ഒരു ദിവസത്തിനു ശേഷം ശനിയാഴ്ച അടുത്ത പ്രവിശ്യ തലസ്ഥാനമായ  ജാവ്‌ജാനിലെ ഷെബർഗാനെയും പിടിച്ചെടുത്തു. മിക്ക നഗരങ്ങളും ആക്രമണങ്ങൾ നടന്ന വരികെയാണെന്നാണ് റെസിഡന്റ്‌സ് അറിയിക്കുന്നത്.


ALSO READ: US Afghanistan ൽ നിന്ന് മുഴുവൻ സേനയെ പിൻവലിക്കുന്നു, ബൈഡന്റെ തീരുമാനം ഇന്ന് ഉണ്ടായേക്കും


അഫ്ഗാനില്‍ നിന്ന് യുഎസ് സൈന്യം പിന്മാറിയതോടെയാണ് രാജ്യത്ത് താലിബാന്‍ സ്വാധീനം ശക്തമാക്കിയത്. രാജ്യത്തിന്റെ പല തന്ത്രപ്രധാന മേഖലകളും ഇപ്പോള്‍ താലിബാന്‍റെ നിയന്ത്രണത്തിലാണ്. ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന തന്ത്രപ്രധാന മേഖലയാണ് സരാഞ്ച്. അഫ്ഗാനിലെ (Afghanistan) മറ്റ് പ്രവിശ്യകളും ഉടന്‍ നിയന്ത്രണത്തിലാകുമെന്ന് താലിബാന്‍ വക്താക്കള്‍ അവകാശപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.