കാബൂൾ: രാജ്യത്തെ അക്രമ സാഹചര്യങ്ങൾ അടുത്ത ആറ് മാസത്തിനുള്ളിൽ മാറുമെന്ന് അഫ്ഗാനിസ്ഥാൻ പ്രസിഡന്റ് അഷ്റഫ് ഗാനി. താലിബാൻ (Taliban) സമാധാനം, അഭിവൃദ്ധി, പുരോഗതി എന്നിവ ആഗ്രഹിക്കുന്നില്ല. എന്നാൽ അഫ്ഗാനിസ്ഥാന് (Afghanistan) സമാധാനമാണ് വേണ്ടതെന്ന് അഷ്റഫ് ഗാനി പറഞ്ഞു. ഓൺലൈൻ മന്ത്രിസഭാ യോഗത്തിലാണ് അദ്ദേഹം പരാമർശം നടത്തിയത്.
സർക്കാരിനേയും ജനങ്ങളേയും കീഴ്പ്പെടുത്താനാണ് താലിബാൻ ആഗ്രഹിക്കുന്നത്. ഇതിനെതിരെ രാജ്യവ്യാപകമായി ജനങ്ങൾ അണിനിരക്കണമെന്നും അഷ്റഫ് ഗാനി ആവശ്യപ്പെട്ടു. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം താലിബാൻ അക്രമം നടത്തുകയാണ്. ഞായറാഴ്ച അഫ്ഗാൻ സേന പ്രത്യാക്രമണം നടത്തിയിരുന്നു.
ALSO READ: അഫ്ഗാനിസ്ഥാനിൽ പ്രശസ്ത കൊമേഡിയൻ കൊലപ്പെട്ടു; പങ്കില്ലെന്ന് Taliban
യുഎസ്, നാറ്റോ സേനകൾ അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻവാങ്ങിയതോടെ താലിബാൻ വീണ്ടും ശക്തിപ്രാപിച്ചിരുന്നു. രാജ്യത്തെ പല പ്രദേശങ്ങളും താലിബാൻ വീണ്ടും പിടിച്ചെടുത്തു. കാണ്ഡഹാറിലെ വിമാനത്താവളത്തിന് (Airport) നേരെ താലിബാൻ റോക്കറ്റാക്രമണം നടത്തിയിരുന്നു. അയൽ രാജ്യങ്ങളുമായുള്ള തന്ത്രപ്രധാനമായ അതിർത്തികളും താലിബാൻ പിടിച്ചടക്കിയിരുന്നു.
അഫ്ഗാന് ദേശീയ സുരക്ഷാ വിഭാഗം നൂറുകണക്കിന് താലിബന്‍ തീവ്രവാദികളെ കൊലപ്പെടുത്തിയതായി നേരത്ത സര്‍ക്കാര്‍ അറിയിച്ചിരുന്നു. യുഎസ് വ്യോമസേനയുടെ വ്യോമാക്രമണത്തിൽ നിരവധി താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടതായി യുഎസ് (United states)വ്യക്തമാക്കിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...