അഫ്​ഗാനിസ്ഥാനിലെ സരാഞ്ച് ന​ഗരം പിടിച്ചെടുത്തതായി Taliban

താലിബാൻ തീവ്രവാദികൾ അഫ്​ഗാൻ സർക്കാരിൽ നിന്ന് പിടിച്ചെടുക്കുന്ന ആദ്യ പ്രവിശ്യാ തലസ്ഥാനമാണിത്

Written by - Zee Malayalam News Desk | Last Updated : Aug 7, 2021, 10:58 PM IST
  • ഹെല്‍മന്‍ഡ് പ്രവിശ്യയിലെ ലഷ്‌കര്‍ ഗാഹ് നഗരവും താലിബാന്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്
  • അഫ്ഗാനില്‍ നിന്ന് യുഎസ് സൈന്യം പിന്മാറിയതോടെയാണ് രാജ്യത്ത് താലിബാന്‍ സ്വാധീനം ശക്തമാക്കിയത്
  • രാജ്യത്തിന്റെ പല തന്ത്രപ്രധാന മേഖലകളും ഇപ്പോള്‍ താലിബാന്‍റെ നിയന്ത്രണത്തിലാണ്
  • ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന തന്ത്രപ്രധാന മേഖലയാണ് സരാഞ്ച്.
അഫ്​ഗാനിസ്ഥാനിലെ സരാഞ്ച് ന​ഗരം പിടിച്ചെടുത്തതായി Taliban

കാബൂൾ: നിമ്രുസ് പ്രവിശ്യയിലെ സരാഞ്ച് നഗരം പിടിച്ചെടുത്തതായി താലിബാന്‍ (Taliban). താലിബാൻ തീവ്രവാദികൾ അഫ്​ഗാൻ സർക്കാരിൽ നിന്ന് പിടിച്ചെടുക്കുന്ന ആദ്യ പ്രവിശ്യാ തലസ്ഥാനമാണിത്. നിമ്രുസിന്റെ തെക്കൻ പ്രവിശ്യയുടെ തലസ്ഥാനമായ സരാഞ്ച് വെള്ളിയാഴ്ച താലിബാൻ പിടിച്ചെടുത്തതായി അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറ റിപ്പോർട്ട് ചെയ്തു.

ഹെല്‍മന്‍ഡ് പ്രവിശ്യയിലെ ലഷ്‌കര്‍ ഗാഹ് നഗരവും താലിബാന്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. അഫ്ഗാനില്‍ നിന്ന് യുഎസ് സൈന്യം പിന്മാറിയതോടെയാണ് രാജ്യത്ത് താലിബാന്‍ സ്വാധീനം ശക്തമാക്കിയത്. രാജ്യത്തിന്റെ പല തന്ത്രപ്രധാന മേഖലകളും ഇപ്പോള്‍ താലിബാന്‍റെ നിയന്ത്രണത്തിലാണ്.

ALSO READ: Tokyo Train Stabbing: ട്രെയിനിൽ കത്തിയാക്രമണം, ടോക്യോയിൽ സുരക്ഷ വർധിപ്പിച്ചു

ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന തന്ത്രപ്രധാന മേഖലയാണ് സരാഞ്ച്. അഫ്ഗാനിലെ (Afghanistan) മറ്റ് പ്രവിശ്യകളും ഉടന്‍ നിയന്ത്രണത്തിലാകുമെന്ന് താലിബാന്‍ വക്താക്കള്‍ അവകാശപ്പെട്ടു. സരാഞ്ച് ജയില്‍ പിടിച്ചെടുത്ത് തടവുകാരെയും താലിബാന്‍ മോചിപ്പിച്ചിരുന്നു. ഇന്റലിജന്റ്‌സ് ഹെര്‍ക്വാര്‍ട്ടേഴ്‌സിന്റെ നിയന്ത്രണവും പിടിച്ചെടുത്തതായി താലിബാന്‍ അവകാശപ്പെട്ടു. തെളിവായി ചിത്രങ്ങളും വിഡിയോയും താലിബാന്‍ പുറത്തുവിട്ടു. അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈന്യം 2001 ൽ അട്ടിമറിച്ചതിന് ശേഷം താലിബാൻ, യുഎസ് സൈന്യം അഫ്​ഗാനിസ്ഥാനിൽ നിന്ന് പിന്മാറിയ ശേഷം വീണ്ടും ആതിപഥ്യം സ്ഥാപിക്കാൻ ശ്രമിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News