Alexei Navalny Passed Away: റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍റെ കടുത്ത വിമര്‍ശകനും പ്രതിപക്ഷ നേതാവുമായ അലക്സി നവല്‍നിയെ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 48 കാരനായ നവല്‍നി വിവിധ കേസുകളിലായി 19 വര്‍ഷത്തെ ജയില്‍വാസം അനുഭവിച്ചു വരുന്നതിനിടെയാണ് അന്ത്യം.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Paytm Paytment Bank Update: ആശ്വാസം ആര്‍ക്ക്? പേടിഎം പേയ്‌മെന്‍റ് ബാങ്ക് മാർച്ച് 15 വരെ പ്രവർത്തിക്കും!!


കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അലക്‌സി നവല്‍നി ആര്‍ട്ടിക് ജയിലില്‍ കഴിയുകയായിരുന്നു. വെള്ളിയാഴ്ച നടത്തത്തിന് ശേഷം തിരിച്ചെത്തിയ നവല്‍നി പെട്ടെന്നുതന്നെ വല്ലാതെ അവശനായെന്നും ബോധം നഷ്ടപ്പെട്ട് വീണെന്നും ജയില്‍ അധികൃതര്‍ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. മെഡിക്കൽ സംഘമെത്തി അടിയന്തര വൈദ്യസഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നാണ് ജയില്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. മരണകാരണം എന്താണെന്ന് പരിശോധിക്കുകയാണെന്നും അധികൃതർ അറിയിച്ചു.  


Also Read:  Big Update for Paytm FASTag: നിങ്ങള്‍ ഉപയോഗിക്കുന്നത് പേടിഎം ഫാസ്ടാഗ് ആണോ? എങ്കില്‍ ഉടന്‍ മാറ്റിക്കോളൂ, കാരണമിതാണ് 


റഷ്യയില്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നവല്‍നിയുടെ മരണവാര്‍ത്ത എത്തിയിരിയ്ക്കുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയില്‍ പുടിന്‍റെ ഏറ്റവും ശക്തനായ  വിമര്‍ശകനെന്ന് ആഗോളതലത്തില്‍ അറിയപ്പെടുന്നയാളാണ് 48 വയസുകാരനായ നവല്‍നി. 


2021 മുതല്‍ ആര്‍ട്ടിക് ജയിലില്‍ തടവിലായിരുന്നു നവല്‍നി. തീവ്രവാദ സംഘടനകള്‍ക്ക് പണം നല്‍കിയെന്ന കേസില്‍ നവല്‍നി നിലവില്‍ തടവ് ശിക്ഷ അനുഭവിച്ചുകൊണ്ടിരുന്നത്. ആദ്യം മോസ്‌ക്കോയ്ക്ക് സമീപമുള്ള ജയിലിലായിരുന്നു നവല്‍നിയെ പാര്‍പ്പിച്ചിരുന്ന്. പിന്നീട് 2021ല്‍ നവല്‍നിയെ ആര്‍ട്ടിക് ജയിലിലേക്ക് മാറ്റുകയായിരുന്നു. ഇതിനെതിരെ നവല്‍നിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ നിയമപോരാട്ടം നടത്തിയിരുന്നു. എന്നാല്‍, ഫലം കണ്ടില്ല. 


2020ല്‍ വിമാനയാത്രയ്ക്കിടെ ചായ കുടിച്ച നവല്‍നിക്ക് വിഷബാധയേറ്റിരുന്നു. അടിയന്തിര വൈദ്യ സഹായം ലഭിച്ചതിനാല്‍ ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹം അപകടനില തരണം ചെയ്തു. ഈ സംഭവത്തില്‍ റഷ്യന്‍ ഭരണകൂടത്തിന് പങ്കുണ്ടെന്ന് ആഗോളതലത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. പിന്നീട് റഷ്യയില്‍ തിരിച്ചെത്തിയ നവല്‍നി തട്ടിപ്പുകേസുകളിലും തീവ്രവാദ കേസുകളിലും ജയിലിലാകുകയായിരുന്നു. 


വിഷബാധയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട നവല്‍നിയെക്കുറിച്ച് അടുത്തിടെയിറങ്ങിയ ഒരു ഡോക്യുമെന്‍ററി വലിയ ചര്‍ച്ചയായിരുന്നു. നവല്‍നി എന്ന് പേരിട്ടിരിക്കുന്ന 90 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം ഫിലിം ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടതോടെയാണ് നവല്‍നിയുടെ ജീവിതം കൂടുതല്‍ ലോകശ്രദ്ധ പിടിച്ചുപറ്റുന്നത്.


അഴിമതിയ്ക്കെതിരെയുള്ള പോരാട്ടത്തിലൂടെ റഷ്യയിൽ ലക്ഷക്കണക്കിന് അനുയായികളെ സൃഷ്ടിച്ച നവല്‍നിയെ   ‘പുടിൻ ഏറ്റവും പേടിക്കുന്ന വ്യക്തി’ എന്നാണ് വാൾ സ്ട്രീറ്റ് ജേണൽ വിശേഷിപ്പിച്ചത്. 2021 ഫെബ്രുവരിയില്‍  അറസ്റ്റിലാകുന്നതുമുതല്‍ അദ്ദേഹം ജയിലില്‍ കഴിയുകയായിരുന്നു. 


പുടിന്‍റെ ശത്രുവും റഷ്യയുടെ സ്വകാര്യ സേനയുമായ വാഗ്നർ ആർമി ചീഫ് യെവ്ജെനി പ്രിഗോഷിന്‍റെ മരണത്തിന് ശേഷം വിമതരെ ഞെട്ടിച്ച രണ്ടാമത്തെ വലിയ സംഭവമാണ് നവല്‍നിയുടെ മരണം. 



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.