ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ജീവിച്ചിരിപ്പുണ്ടെന്ന് ദക്ഷിണ കൊറിയ.  ഉത്തര കൊറിയയുടെ സുപ്രധാന വാർഷികത്തിൽ കിം പങ്കെടുക്കാത്തതിനെ  തുടർന്നുണ്ടായ അഭ്യൂഹങ്ങളെ ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ  ഉന്നതസുരക്ഷാ ഉപദേഷ്ടാവ് തള്ളി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഞങ്ങളുടെ സർക്കാരിന്റെ നിലപാട് ഉറച്ചതാണെന്നും കിം ജീവനോടെയുണ്ടെന്നും മൂൺ ചെങ് ഇൻ സിഎൻഎന് നല്കിയ അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.  ഏപ്രിൽ 15 ണു തന്റെ മുത്തച്ഛന്റെ ജന്മവാർഷിക ദിനാഘോഷത്തിൽ നിന്നും കിം ആദ്യമായി വിട്ടു നിന്നിരുന്നു.  ഇതോടെയാണ് കിം അസുഖ ബാധിതനാണെന്ന സംശയം മാധ്യമങ്ങളിൽ ചർച്ചയായത്.  


ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം കിമ്മിന്റെ ആരോഗ്യ സ്ഥിതി ഗുരുതരമായെന്നും മസ്തിഷ്ക മരണം സംഭവിച്ചുവെന്നുമൊക്കെ ഉറപ്പില്ലാത്ത വാർത്തകൾ പ്രചരിക്കുന്നുണ്ടായിരുന്നു.    


Also read: കിം ജോങ് ഉന്നിന് പിന്‍ഗാമിയെ കണ്ടെത്താന്‍ ഉത്തര കൊറിയ തയ്യാറെടുക്കുന്നു?
https://zeenews.india.com/malayalam/world/north-korea-leader-kim-jong-uns-sister-may-be-his-successor-41364


എന്നാൽ കിമ്മിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച വിവരങ്ങൾ സ്ഥിരീകരിക്കാൻ കഴിയുന്നില്ലെന്നും ഉത്തര കൊറിയയിൽ പ്രത്യേകിച്ച് നീക്കങ്ങൾ ഒന്നും ഉണ്ടായിട്ടില്ലെന്നും നേരത്തെ ദക്ഷിണ കൊറിയൻ പ്രസിഡന്റിന്റെ ഓഫീസും വുകതമാക്കിയിരുന്നു.