ഴിഞ്ഞ രണ്ട് സോയൂസ് ദൗത്യങ്ങളും പരാജയമായിരുന്നെങ്കിലും ശുഭ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് അമേരിക്കന്‍ ബഹിരാകാശ യാത്രികയായ ലഫ്റ്റനന്‍റ് കേണല്‍ ആനി മക്ലെയിന്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഡിസംബര്‍ മൂന്നിനാണ് 39 വയസുകാരിയായ മക്ലെയിന്‍ റഷ്യന്‍ റോക്കറ്റില്‍ ബഹിരാകാശത്തേക്ക് കുതിക്കുന്നത്. ഡിസംബര്‍ മൂന്നിന് റഷ്യയിലേയും കാനഡയിലേയും മറ്റ് യാത്രികര്‍ക്കൊപ്പമാണ് മക്ലെയിന്‍ ബഹിരാകാശത്തേക്ക് കുതിക്കുക. 


ഒരു മകനുണ്ടെങ്കിലും ആറുമാസം ബഹിരാകാശത്ത് കഴിയാനാണ് മക്ലെയിന്‍ തീരുമാനിച്ചിരിക്കുന്നത്. 2013ല്‍ നാസയില്‍ ചേര്‍ന്ന മക്ലെയിന്‍ യാത്ര അടുക്കാറാകുമ്പോഴും ആത്മവിശ്വാസത്തിലാണ്. 


വാതകച്ചോര്‍ച്ച കാരണം കഴിഞ്ഞ മാസം ബഹിരാകാശ യാത്രികര്‍ നടത്തിയ യാത്രയും പരാജയമായിരുന്നു.  ദൗത്യം പരാജയപ്പെട്ടതിനെ തുടര്‍ന്ന് കസാഖിസ്ഥാനില്‍ അടിയന്തിര ലാന്‍ഡി൦ഗ് നടത്തുകയായിരുന്നു സംഘം. 


 ഒക്ടോബര്‍ 11 ന് നടന്ന സോയൂസ് ദൗത്യം പരാജയം എന്നു വിലയിരുത്തപ്പെടുമ്പോഴും മക്ലെയിന്‍ ദൗത്യത്തെ വിജയമെന്നാണു വിശേഷിപ്പിക്കുന്നത്. കാരണം ആ യാത്രയില്‍ ഒരു മനുഷ്യജീവനു പോലും അപകടം സംഭവിച്ചിരുന്നില്ല.


പരാജയത്തിന്‍റെയും ദുരന്തത്തിന്‍റെയും ചരിത്രത്തിന് അവസാനം കുറിക്കാനും ബഹിരാകാശ യാത്രകളുടെ ചരിത്ര വിജയത്തിന്‍റെ പുതിയ അധ്യായം എഴുതിച്ചേര്‍ക്കാനും കഴിയുമെന്നുമാണ് മക്ലെയിന്‍റെ വിശ്വാസം.