കനത്ത ഹിമപാതവും മഴയും മൂലം പാകിസ്താനില്‍ 84 പേര്‍ക്ക് ജീവന്‍ നഷ്ടമായി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. നിരവധി വീടുകളും തകര്‍ന്നിട്ടുണ്ട്.കഴിഞ്ഞ മൂന്ന് ദിവസമായി പാകിസ്താനില്‍ മഴയും ഹിമപാതവും തുടരുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

  റോഡും ഗതാഗത സംവിധാനവും താറുമാറായതോടെ ജനജീവിതം പൂര്‍ണമായും തടസപ്പെട്ടു.പാക്ക് അധീന കാശ്മീരിലെ നീലും താഴ് വരയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 59 പേര്‍ മരിക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.


 ഇവിടെ മാത്രം അന്‍പതോളം ഗ്രാമങ്ങള്‍ തകര്‍ന്നിട്ടുണ്ട്. 45 ഓളം വീടുകള്‍ പൂര്‍ണമായി തകര്‍ന്നു.റോഡുകള്‍ തകര്‍ന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് പല സ്ഥലങ്ങളിലും എത്തിച്ചേരാനാകാത്ത അവസ്ഥയാണ്.ബലൂചിസ്ഥാനില്‍ സ്ത്രീകളൂം കുട്ടികളും ഇള്‍പ്പെടെ നിരവധി യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.പാക്കിസ്ഥാനില്‍ പല ഭാഗങ്ങളിലും ആറടിയോളം ഉയരത്തില്‍ മഞ്ഞ് വീണ് കിടക്കുകയാണ്.


അഫ്ഗാനിസ്ഥാനിലും ഹിമപാതത്തില്‍ 15 പേര്‍ കൊല്ലപെട്ടിട്ടുണ്ട്.10 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.മുന്നൂറോളം വീടുകളും അഫ്ഗാനിസ്ഥാനില്‍ തകര്‍ന്നിട്ടുണ്ട്.വീടുകളുടെ മേല്‍ക്കൂരകള്‍ മഞ്ഞ് വീണ് തകരുകയായിരുന്നു.