ധാക്ക: ബംഗ്ലാദേശിലുണ്ടായ മോറ കൊടുങ്കാറ്റിൽ കാണാതായ 81 മത്സ്യ തൊഴിലാളികൾക്കായുള്ള തെരച്ചിൽ നാവിക സേന ഊർജിതമാക്കി. കാണാതായവര്‍ക്കുള്ള തെരച്ചിലിനായി ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്ററുകളും രംഗത്തുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മണിക്കൂറിൽ150 കിലോമീറ്റർ വേഗതയില്‍  ആഞ്ഞടിച്ച് മോറ കൊടുങ്കാറ്റില്‍ 144 മത്സ്യത്തൊഴിലാളികളെ കാണാതായെങ്കിലും ഇതിൽ 33 പേരെ രക്ഷപെടുത്താൻ ഇന്ത്യൻ നാവിക സേനയ്ക്കും ബംഗ്ളാദേശ് നാവികസേനയ്ക്കും കഴിഞ്ഞു. 


കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റിൽ നിരവധിപേരാണ് കൊല്ലപ്പെട്ടത്. ആയിരകണക്കിനു ആളുകൾക്കു വീടുകൾ നഷ്ടമായി. ഇവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി.