നടക്കാൻ ഇറങ്ങി കരടിയുടെ മുന്നിൽ പെട്ട മൂന്ന് യുവതികളുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.  വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ (Susanta Nanda) ആണ്.  സംഭവം നടന്നത് മെക്സിക്കോയിലെ സാൻ പെഡ്രോ ഗാർസ ഗാർസിയയിലെ (San Pedro Garza García) ചിപിങ്ക് ഇക്കോളജിക്കൽ പാർക്കിലാണ് ( Chipinque Ecological Park). 


COMMERCIAL BREAK
SCROLL TO CONTINUE READING

നടക്കാനിറങ്ങിയ യുവതികൾ കരടിയുടെ മുന്നിൽപെടുന്നത് നിങ്ങൾക്ക് വീഡിയോയിലൂടെ കാണാൻ സാധിക്കും.  യുവതികളുടെ അടുത്തേക്ക് കരടി എത്തിയപ്പോൾ മൂവരും പേടിച്ചുവെങ്കിലും ഓടി രക്ഷപ്പെടാ ശ്രമിച്ചാൽ കരടി വീടില്ലെന്ന് മനശിലാക്കിക്കൊണ്ട് അവര് അനങ്ങാതെ നിൽക്കുന്നതും നിങ്ങൾക്ക് കാണാൻ സാധിക്കും.  


 



 


Also read: viral video: ഭോജനം കഴിഞ്ഞു, ഒന്നു കുളിക്കാന്ന് വിചാരിച്ചതാ.. പക്ഷെ! 


ഒരു യുവതിയുടെ അടുത്ത് വന്ന കരടി അവരേതന്നെ മണപ്പിക്കുകയും തൊട്ടുനോക്കുകയും ഒക്കെ ചെയ്തു ശേഷം പിൻകാലുകൾ മാത്രം തറയിൽ ഉറപ്പിച്ച് കുറച്ചുനേരം ആ യുവതിയുടെ അടുത്തുതന്നെ നിന്നു.  യുവത്തിയല്ലേ ആള് അൽപ്പം പോലും സമയം പാഴാക്കാതെ മൊബൈലിൽ കരടിയുമായി സെൽഫി എടുത്തു.  


പേടിച്ച് വിറച്ചു നിൽക്കുന്ന സമയത്തും സെൽഫി എടുക്കാൻ കാണിച്ച യുവതിയുടെ ധൈര്യത്തെ പ്രശംസിച്ചും അതുപോലെ വിമാർശിച്ചും നിരവധി ആളുകളാണ് രംഗത്തെത്തിയത്.  എന്തു സംഭവിച്ചാലും ആളുകളിലുളള സെൽഫി രോഗത്തിന് ഒരു മാറ്റവുമില്ലയെന്ന് ഈ വീഡിയോ കാണുമ്പോൾ നമുക്കും തോന്നും. 


Also read:viral video: വെള്ളം ചോദിച്ചു വാങ്ങി കുടിക്കുന്ന അണ്ണാൻ..! 


ഈ വീഡിയോ ശ്വാസമടക്കിപ്പിടിച്ചുകൊണ്ട് മാത്രമേ നമുക്കും കാണാൻ കഴിയൂ എന്നത് വലിയൊരു സത്യമാണ്.  എന്നാൽ കുറച്ച് അകലെനിന്ന് വേറൊരാൾ എടുത്ത വീഡിയോയിൽ സംഭവത്തിന്റെ കൂടുതൽ വ്യക്ത വരുന്നുണ്ട്.  'Fifi de Fifis' എന്ന അക്കൌണ്ടയിലൂടെയാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.  


 



 


അതിൽ സെൽഫിയ്ക്ക് ശേഷവും കരടി യുവതിയ്ക്ക് അടുത്ത് നിന്നു കുറച്ചുനേരം കൂടി മണം പിടിക്കുന്നതും.  ആ യുവതിയുടെ കാലിൽ ചെറുതായൊന്ന് കടിക്കുന്നതും, കാലിനെ പിടിച്ച് വലിക്കുന്നതും കാണാം.  എങ്കിലും സംയമനം പാലിച്ച് മിണ്ടാതെ നിൽക്കുന്ന യുവതിയെ നിങ്ങൾക്ക് വീഡിയോയിൽ കാണാം.  ഇതിനിടയിൽ പതുക്കെ നീങ്ങി രക്ഷപ്പെടാൻ നോക്കുന്ന മൂന്നാമത്തെ യുവതിയേയും നമുക്ക കാണാൻ സാധിക്കും.  ഒടുവിൽ ആരേയും ഉപദ്രവിക്കാതെ കരടി മാറിപോകുന്നതും ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ സാധിക്കും.