പാമ്പുകൾ പലവിധത്തിൽ ഉണ്ടെങ്കിലും വലിയ പാമ്പുകളാണ് മിക്കപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വീഡിയോയിൽ ആണെങ്കിൽ പോലും നമുക്ക് പാമ്പിനെ കാണുമ്പോൾ ഒരു തരം പേടിയാണ് അല്ലെ. അതുപോലെ തന്നെ ചില പാമ്പുകൾക്ക് ഭയങ്കര നീളവും വലിപ്പവുമാണ്. അതിങ്ങനെ ഇഴഞ്ഞു നീങ്ങുന്നത് കാണുമ്പോൾ തന്നെ വല്ലാത്തൊരു ഭയമാണ്.
Also read: viral video: മഴ നനഞ്ഞ് ആസ്വദിച്ച് ക്രിക്കറ്റ് ഇതിഹാസം..!
അതിലുപരി ചില പാമ്പുകളുടെ വലിപ്പം അവർക്കുതന്നെ പണിയാവാറുണ്ട്. അങ്ങനൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു പെരുമ്പാമ്പിന്റെ പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ IFS ഉദ്യോഗസ്ഥനായ സുശാന്ത നന്ദ (Susanta Nanda) യാണ് പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ വെള്ളം നിറഞ്ഞു കിടക്കുന്ന ഒരു ടാങ്കിലേക്ക് ഇറങ്ങാൻ ശ്രമിക്കുന്ന പെരുമ്പാമ്പിനെ നിങ്ങൾക്ക് കാണാൻ സാധിക്കും.
നല്ല ഭക്ഷണം കഴിച്ചശേഷം ശരീരം ഒന്നു തണുപ്പിക്കാൻ നോക്കിയതാണ് പക്ഷേ കുറച്ചു മുൻപ് കഴിച്ച ഭക്ഷണം ദഹിക്കാത്തത് കാരണം കുറച്ചുഭാഗം വെള്ളത്തിൽ ഇറക്കിയെങ്കിലും ബാക്കി ഭാഗം വീർത്തിരിക്കുന്നത് കാരണം പൊങ്ങിവരുന്നില്ല. അത് നിങ്ങൾക്ക് വീഡിയോയിൽ കാണാൻ സാധിക്കും. സാധാരണ ഗതിയിൽ ഇരയെ അകത്താക്കിയാൽ പിന്നെ അത് ദഹിക്കുന്നതുവരെ പെരുമ്പാമ്പ് അനങ്ങാറില്ല. ചിലപ്പോൾ വെള്ളം ദാഹിച്ചിട്ടായിരിക്കും ഇങ്ങനെ ചെയ്തത്. എന്തായാലും തല വെളളത്തിലിറക്കി മുങ്ങിയെങ്കിലും ഒരു കുളി പാസ്സാക്കാം എന്ന പെരുമ്പാമ്പിന്റെ ആഗ്രഹം നടന്നില്ല.
Also read: viral video: വെള്ളം ചോദിച്ചു വാങ്ങി കുടിക്കുന്ന അണ്ണാൻ..!
വീഡിയോ എവിടെനിന്ന് എടുത്തതെന്നുള്ള ഒരു വിവരവും അദേഹം വ്യക്തമാക്കിയിട്ടില്ല. ഭക്ഷണം കഴിഞ്ഞ് ശരീരം തണുപ്പിക്കാൻ ഇറങ്ങുന്ന പെരുമ്പാമ്പ് എന്ന അടിക്കുറിപ്പോടെയാണ് സുശാന്ത നന്ദ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
A huge python after a meal to cool itself... pic.twitter.com/OwvmAmEyjk
— Susanta Nanda IFS (@susantananda3) July 14, 2020