ന്യുയോര്‍ക്ക്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ സമയം ചിലവഴിക്കാനുള്ള തീരുമാനത്തിന്‍റെ ഭാഗമായാണ് ബില്‍ ഗേറ്റ്സ് മൈക്രോസോഫ്റ്റ് ഡയറക്ടര്‍ബോര്‍ഡ് വിട്ടതെന്ന് മൈക്രോസോഫ്റ്റ് വിശദീകരിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്ഥാപനത്തിന്‍റെ ദിനംപ്രതിയുള്ള പ്രവര്‍ത്തനങ്ങളില്‍ പത്ത് വര്‍ഷമായി ബില്‍ ഗേറ്റ്സ് ഇടപെടാറില്ല,ഭാര്യ മെലിന്‍ഡയ്ക്കൊപ്പം ആരംഭിച്ച ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്‍ എന്ന സംഘടനയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലാണ് അദ്ധേഹം ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്‌.


മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബില്‍ ഗേറ്റ്സ് 2014 വരെ ഡയറക്ടര്‍ ബോര്‍ഡിന്‍റെ ചെയര്‍മാന്‍ ആയിരുന്നു.2000 ല്‍ അദ്ധേഹം തന്‍റെ സിഇഒ സ്ഥാനം ഉപേക്ഷിച്ച് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാവുകയായിരുന്നു.
തുടര്‍ന്ന് സ്റ്റീവ് ബാല്‍മര്‍ കമ്പനിയുടെ സിഇഒ ആയി.2014 ലാണ് സത്യാ നദെല്ല സിഇഒ ആകുന്നത്.


1975 ല്‍ പോള്‍ അലനുമായി ചേര്‍ന്നാണ് ബില്‍ ഗേറ്റ്സ് മൈക്രോസോഫ്റ്റ് സ്ഥാപിച്ചത്.അഭിഭാഷകനായ വില്യമിന്റെയും സ്കൂള്‍ ടീച്ചര്‍ ആയിരുന്ന മേരിയുടെയും മകനായ ബില്‍ ഗേറ്റ്സ് പതിമൂന്നാം വയസിലാണ് കമ്പ്യൂട്ടര്‍ പ്രോഗ്രാമിങിലേക്ക് കടന്നത്‌.