ചൈനയിലെ വുഹാനിൽ നിന്നും ലോകമെമ്പാടും പടർന്നു പിടിച്ച കോറോണ വൈറസിനെപ്പറ്റി ചോദിച്ചാൽ ഒന്നും ഉരിയാടാൻ തയ്യാറാകാത്ത ചൈന ഇപ്പോൾ മുട്ടുമടക്കിയിരിക്കുകയാണ്.  ഇപ്പോഴിതാ ലോകത്തോട് കുറ്റം ഏറ്റുപറയാൻ തയ്യാറായിരിക്കുകയാണ് ചൈന. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതോടെ കോറോണ വൈറസിന്റെ ഉറവിടത്തെ കുറിച്ചും കോറോണയെ നേരിടാൻ WHO സ്വീകരിച്ച നടപടികളെ കുറിച്ചുള്ള വിശകലനത്തിനും ചൈന പിന്തുണ അറിയിച്ചു. വൈറസ് തുടങ്ങിയപ്പോൾ തന്നെ  വളരെ വ്യക്തതയോടും ഉത്തരവാദിത്തത്തോടെയുമാണ് ഇതിനെക്കുറിച്ച് പ്രതികരിച്ചതെന്ന്  ചൈനീസ് പ്രസിഡന്റ്  ഷീ  ജിൻപിങ്  ലോകാരോഗ്യ അസംബ്ലിയിൽ പറഞ്ഞതായാണ് റിപ്പോർട്ട്. 


Also read: കൊറോണയുടെ ഭയം കുറയ്ക്കാൻ ഈ Restaurants ൽ കർശന നടപടികൾ.. 


നിരവധി ജനങ്ങളുടെ ജീവൻ അപഹരിച്ച കോറോണ വൈറസിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കാൻ യുറോപ്യൻ യൂണിയനാണ് ലോകാരോഗ്യ അസംബ്ലിയുടെ വാർഷിക സമ്മേളനത്തിൽ പ്രമേയം കൊണ്ടുവന്നത്.  കോറോണ മഹാമാരിയെക്കുറിച്ചുള്ള ആഗോളതലത്തിലെ പ്രതികരണങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നുള്ള ആവശ്യങ്ങളെ ചൈന പിന്തുണയ്ക്കുന്നുവെന്നും എന്നാൽ ഇതെല്ലാം രോഗബാധ മാറിയതിനുശേഷം മതിയെന്നാണ് തങ്ങളുടെ അഭിപ്രായമെന്നും ചൈനീസ് പ്രസിഡന്റ് പറഞ്ഞു. 


Also read: രാജ്യത്ത് കോറോണ രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു


ലോകാരോഗ്യ അസംബ്ലിയുടെ ഉദ്ഘാടനത്തിൽ സംസാരിക്കവേയാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.  ലോകാരോഗ്യ സംഘടനയിലെ എല്ലാ അംഗരാജ്യങ്ങളുടേയും പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. ഇന്ത്യ ഉൾപ്പെടെ 120 രാജ്യങ്ങൾ യൂറോപ്യൻ യൂണിയൻ കൊണ്ടുവന്ന പ്രമേയത്തെ  അനുകൂലിച്ചു.