രാജ്യത്ത് കോറോണ രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു

ഏറ്റവും കൂടുതലായി കോറോണ ബാധിച്ചിട്ടുള്ള സംസ്ഥാനമായ മഹാരാഷ്ട്രയിൽ കോറോണ കേസുകൾ 35,058 ആയി ഉയർന്നിട്ടുണ്ട്.    

Last Updated : May 19, 2020, 12:18 PM IST
രാജ്യത്ത് കോറോണ രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു

ന്യുഡൽഹി:  വുഹാനിലെ കോറോണ രാജ്യത്ത് താണ്ഡവം ആടുന്നത് തുടരുകയാണ്.  ഇതുവരെ ഇന്ത്യയിൽ കോറോണ ബാധിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നുവെന്നാണ് റിപ്പോർട്ട്. 

ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് 4970 കേസുകളാണ്.  രോഗബാധ മൂലം മരണമടഞ്ഞത് 134 പേരാണ്. രോഗബാധ ഉള്ളതിൽ  58,302 സജീവ കേസുകളുണ്ടെന്നും 39,173 പേർ സുഖം പ്രാപിച്ചതായും 3,163 പേർക്ക് ജീവഹാനി സംഭവിച്ചതായും മന്ത്രാലയം അറിയിച്ചു. 

Also read: കേരളത്തിലെ കോറോണ പ്രതിരോധം: BBC ൽ അതിഥിയായി നമ്മുടെ ശൈലജ ടീച്ചർ 

ഏറ്റവും കൂടുതലായി കോറോണ ബാധിച്ചിട്ടുള്ള സംസ്ഥാനമായ മഹാരാഷ്ട്രയിൽ കോറോണ കേസുകൾ 35,058 ആയി ഉയർന്നിട്ടുണ്ട്.  രണ്ടാം സ്ഥാനനമായ ഗുജറാത്തിൽ 11,745 കേസുകളും തമിഴ്‌നാട്ടിൽ ഇതുവരെ 11,760 കേസുകളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

Also read: ഓറഞ്ച് ബിക്കിനിയിൽ നീല ഗ്ലാസും ധരിച്ച് ഹോട്ട് ലുക്കിൽ Raveena Tandon...

കോറോണ മരണ സംഖ്യയിലും മഹാരാഷ്ട്രയാണ് മുന്നിൽ.  1,249 പേരാണ് ഇവിടെ മരണമടഞ്ഞത്. ഗുജറാത്തിൽ 694 ഉം മധ്യപ്രദേശിൽ 252 ഉം ആണ് മരണ നിരക്ക്.  ഡൽഹിയിൽ കോറോണ രോഗികളുടെ എണ്ണം 10,054 ആയി.  168 പേർക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്.  

Trending News