കൊറോണയുടെ ഭയം കുറയ്ക്കാൻ ഈ Restaurants ൽ കർശന നടപടികൾ..

ഷോപ്പുകൾ, റെസ്റ്റോറന്റുകൾ, ബാറുകൾ എന്നിവയുൾപ്പെടെ തുറക്കാൻ അനുവാദം നൽകിയിട്ടുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ റെസ്റ്റോറന്റുകൾ അവരുടെ ഉപയോക്താക്കൾക്ക് ഒരു പ്രത്യേക ദിനം നൽകുന്നതിനായി വ്യത്യസ്തമായ പല കാര്യങ്ങളും ചെയ്യുന്നുണ്ട്.    

Last Updated : May 19, 2020, 12:57 PM IST
കൊറോണയുടെ ഭയം കുറയ്ക്കാൻ ഈ Restaurants ൽ  കർശന നടപടികൾ..

ന്യുഡൽഹി:  കൊറോണ വൈറസ് വ്യാപനത്തിൽ ഒരു കുറവും വരാതിരിക്കുന്ന ഈ സാഹചര്യത്തിൽ ലോകത്തിലെ പല രാജ്യങ്ങളും 'സാമ്പത്തിക ആരോഗ്യം' മെച്ചപ്പെടുത്തുന്നതിനായി കർശന നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകി തുടങ്ങി. ഷോപ്പുകൾ, റെസ്റ്റോറന്റുകൾ, ബാറുകൾ എന്നിവയുൾപ്പെടെ തുറക്കാൻ അനുവാദം നൽകിയിട്ടുണ്ട്. 

ഇത്തരം സന്ദർഭങ്ങളിൽ റെസ്റ്റോറന്റുകൾ അവരുടെ ഉപയോക്താക്കൾക്ക് ഒരു പ്രത്യേക ദിനം നൽകുന്നതിനായി വ്യത്യസ്തമായ പല കാര്യങ്ങളും ചെയ്യുന്നുണ്ട്. എന്നിരുന്നാലും ഇത് വ്യത്യസ്തമായ സാമൂഹിക അകലം പാലിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്.  അത്തരത്തിലുള്ള ലോകത്തിലെ ചില റെസ്റ്റോറന്റുകളും അവയുടെ തയ്യാറെടുപ്പുകളും നമുക്ക് നോക്കാം. 

Mannequins (Dummy doll) ഉപയോഗിക്കുന്നു 

ഓസ്ട്രിയയിലെ ഒരു ബാറിൽ  സാമൂഹിക അകലം പാലിക്കാൻ Mannequins നെയാണ് ഉപയോഗിച്ചിരിക്കുന്നത്.   ഇവിടെ ബാർ മേശയുടെ ഇടയ്ക്കിടയ്ക്ക് ഈ dummy doll നെ വച്ചിട്ടുണ്ട്.  എന്തുകൊണ്ടെന്നാൽ  അബദ്ധത്തിൽ പോലും സാമൂഹിക അകലം പാലിക്കാൻ ആളുകൾ മറക്കാതിരിക്കാൻ വേണ്ടിയാണ്. ഓസ്ട്രിയയിൽ അടുത്തിടെ എല്ലാ കഫേകളും റെസ്റ്റോറന്റുകളും വീണ്ടും തുറന്നിട്ടുണ്ട്. 

മുഖാവരണം ധരിച്ച വെയിറ്റർമാർ 

വിയന്നയിലെ Cafe Prueckel ലെ വെയിറ്റർമാർ മുഖാവരണം ധരിച്ചുകൊണ്ടാണ് ആളുകൾക്ക് ഭക്ഷണം നൽകുന്നത്.  കൂടാതെ ഇവിടെ വരുന്നവർ മാസ്ക് ധരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. അതു കാരണം അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കാൻ കഴിയും.

ഗ്ലാസ് ക്യാബിൻ

കൊറോണ കാലത്തിൽ  ആളുകളെ ആകർഷിക്കുന്നതിനുള്ള ഒരു പ്രത്യേക മാർഗം Mediamatic ETEN എന്ന ഡച്ച് റെസ്റ്റോറന്റ് കണ്ടുപിടിച്ചു. ഇവിടെ ചെറിയ ഗ്ലാസ് ക്യാബിനുകൾ നിർമ്മിച്ചിട്ടുണ്ട്, അതിൽ രണ്ട് മൂന്ന് ആളുകൾക്ക് ഇരിക്കാൻ കഴിയും.

കൂടെയുണ്ട്, പക്ഷേ... 

സ്പാനിഷ് റെസ്റ്റോറന്റ് സാമൂഹിക അകലം പാലിക്കുക എന്ന നടപടിയെ ഈരേ വ്യത്യസ്തമായ തലത്തിലേക്ക് കൊണ്ടുപോയി. ഇവിടെ രണ്ട് ആളുകൾക്കിടയിൽ സുരക്ഷിതമായ അകലം പാലിക്കാൻ ഒരു ഗ്ലാസ് പാർട്ടീഷൻ മേശപ്പുറത്ത് സ്ഥാപിച്ചിരിക്കുന്നു.  അതായത് നിങ്ങൾക്ക് പരസ്പരം കാണാം, ഒരുമിച്ച് ഭക്ഷണവും കഴിക്കാം പക്ഷേ അണുബാധ തടയുന്നതിനായി സുതാര്യമായ ഒരു ഗ്ലാസ് മതിൽ നിങ്ങളുടെ ഇടയിൽ ഉണ്ടാകും.

മാസ്കുകളും കയ്യുറകളും ആവശ്യം 

ഫ്രഞ്ച് ഷെഫ് ക്രിസ്റ്റഫർ കൊട്ടാൻസോയുടെ (Christopher Coutanceau)റെസ്റ്റോറന്റ് തുറന്നിട്ടുണ്ട് പക്ഷേ പാഴ്സലുകൾക്ക് മാത്രമേ ഇവിടെ ലഭിക്കൂ. ഇവിടെ സന്ദർശിക്കുന്നവർക്ക് മാസ്കുകൾ നിർബന്ധമാണ്. ഇവിടെ വെയിറ്റർമാർ പോലും എല്ലായ്പ്പോഴും മാസ്കുകളും കയ്യുറകളും ധരിച്ചായിരിക്കും നിങ്ങൾ കാണുന്നത്. 

ഞാനും നിങ്ങളും പ്ലാസ്റ്റിക് മതിലും 

ബാങ്കോക്കിലെ റെസ്റ്റോറന്റ് ആയ Penguin Eat hotpot ഉം സാമൂഹിക അകലം പാലിക്കാൻ വ്യത്യസ്തമായ ഒരു രീതി പരീക്ഷിച്ചിട്ടുണ്ട്. ഇവിടെ മേശപ്പുറത്ത് ഒരു പ്ലാസ്റ്റിക് മതിൽ ഉണ്ടാക്കിയിട്ടുണ്ട് അതിലൂടെ വൈറസ് പടരാനുള്ള സാധ്യത കുറയ്ക്കാൻ കഴിയും.

സാനിറ്റൈസർ പ്രധാനമാണ്

ജപ്പാനിലെ മിക്കവാറും എല്ലാ പൊതു സ്ഥലങ്ങളിലും അധിക ഹാൻഡ് സാനിറ്റൈസർ നൽകിയിട്ടുണ്ട്. പ്രത്യേകിച്ചും റെസ്റ്റോറന്റിലേക്ക് പ്രവേശിക്കുന്നതിനുമുമ്പ് ഇനി അവർ പാർസൽ വാങ്ങാൻ വന്നവർ ആണെങ്കിൽപോലും ആദ്യം ഉപഭോക്താക്കളുടെ കൈകൾ ശുദ്ധീകരിക്കുന്നു.

ശുചിത്വ വാഗ്ദാനം

ശുചിത്വ മാനദണ്ഡങ്ങൾ പാലിച്ച് തായ്‌ലൻഡിലെ റെസ്റ്റോറന്റുകൾ ഭക്ഷണങ്ങൾ ഹോം ഡെലിവറി ചെയ്യുന്നുണ്ട്.  ഭക്ഷണം തയ്യാറാക്കൽ മുതൽ പായ്ക്കിംഗ് വരെ സുരക്ഷയും ശുചിത്വവും ശ്രദ്ധിക്കുന്നുണ്ടെന്ന് ജനപ്രിയ റെസ്റ്റോറന്റ് At-Ta-Rote അവകാശപ്പെടുന്നു. കൂടാതെ, ആഡംബര ഡെലിവറി സേവനമായ 'white Glove Delivery ൽ നിന്ന് റെസ്റ്റോറന്റ് ഹോം ഡെലിവറി നടത്തുന്നു.

ഉപയോക്താക്കൾക്കായി പ്രത്യേക കുറിപ്പ്

ടോക്കിയോയിലെ ഒരു റെസ്റ്റോറന്റ് മറ്റെല്ലാ കസേരയിലും ഉപയോക്താക്കൾക്കായി ഒരു കുറിപ്പ് ഇട്ടിട്ടുണ്ട്. ഇതിന്റെ ഉദ്ദേശം എന്നു പറയുന്നത് രണ്ട് ആളുകൾക്കിടയിൽ ഒരു കസേര ഒഴിച്ചിടുകയെന്നതാണ്.  അങ്ങനെ ചെയ്യുന്നതുകൊണ്ട് സാമൂഹിക അകലം പാലിക്കാൻ കഴിയും.

Trending News